10 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി രോഗികള്‍ക്ക് അരികിലെത്തുന്ന ഡോക്ടര്‍: നന്മക്കഥ

10 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി രോഗികള്‍ക്ക് അരികിലെത്തുന്ന ഡോക്ടര്‍: നന്മക്കഥ

ഓരോ രോഗികളേയും സംബന്ധിച്ച് പരിശോധിക്കുന്ന ഡോക്ടര്‍ എന്നത് വിലപ്പെട്ട ഒന്നാണ്. പല ഡോക്ടര്‍മാരുടേയും നന്മക്കഥകള്‍ നാം കേള്‍ക്കാറുമുണ്ട്. ചിലപ്പോഴൊക്കെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി സേവനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മറക്കുന്ന ഡോക്ടര്‍മാരേക്കുറിച്ചുള്ള വാര്‍ത്തകളും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് അല്‍പം വ്യത്യസ്തനായ ഒരു ഡോക്ടര്‍.

കൊവിഡ് കാലത്ത് പ്രായമായവര്‍ വീട്ടില്‍ തന്നെ കഴിയുമ്പോള്‍ 87 കാരനായ ഡേക്ടര്‍ ഓരോ വീടുകളിലും രോഗികളെ തേടിയെത്തുകയാണ്. 87 കാരനാണ് ഈ ഡോക്ടര്‍. പേര് രാമചന്ദ്ര ദന്തേഖാര്‍. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയിലാണ് ഈ ഡോക്ടര്‍. ചികിത്സാ സൗകര്യങ്ങളില്ലാത്ത ഗ്രാമങ്ങളില്‍ ഡോക്ടര്‍ ഓരോ വീടുകളിലുമെത്തി ചികിത്സ ലഭ്യമാക്കും. ഇത് ഇന്നും ഇന്നലേയും തുടങ്ങിയ ശീലമല്ല. കഴിഞ്ഞ അറുപത് വര്‍ഷത്തോളമായി ഡോക്ടര്‍ ഈ രീതി ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കി തുടങ്ങിയിട്ട്.

ഹോമിയോപ്പതി ഡോക്ടറാണ് രാമചന്ദ്ര ദന്തേഖാര്‍. സൈക്കിളിലാണ് ഇദ്ദേഹം രോഗികള്‍ക്ക് അരികിലെത്തുന്നത്. അതും ചെരുപ്പുകള്‍ പോലും ധരിക്കാതെ. ഗ്രാമീണര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ഓരോ ദിവസം പത്ത് കിലോമീറ്ററോളം ദൂരം ഡോക്ടര്‍ സൈക്കിളില്‍ സഞ്ചരിക്കും. ചന്ദ്രപ്പൂര്‍ ജില്ലയിലെ മുള്‍, പൊംബുര്‍ന, ബല്ലാര്‍ഷ താലൂക്കുകളിലാണ് ഡോക്ടര്‍ സേവനം നല്‍കുന്നത്.

സൈക്കിളില്‍ മരുന്നടങ്ങിയ ബാഗും തൂക്കിയാണ് ഡോക്ടര്‍ രോഗികള്‍ക്ക് അരികിലെത്തുന്നത്. കൃത്യമായ ജീവിതചര്യ പിന്തുടരുന്നതിനാല്‍ ഡോക്ടര്‍ ആരോഗ്യവാനാണ്. ഷുഗര്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളൊന്നും അദ്ദേഹത്തിനില്ല. എണ്‍പത്തിയേഴാം വയസ്സിലും വായിക്കാന്‍ അദ്ദേഹത്തിന് കണ്ണട വേണ്ട. ദൂര്‍ഘദൂരം സൈക്കിള്‍ ചവിട്ടുന്നതിനും ബുദ്ധിമുട്ടില്ല. ഫീസ് ചോദിച്ചു വാങ്ങാറില്ല എന്നതാണ് ഈ ഡോക്ടറുടെ മറ്റൊരു പ്രത്യേകത. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ അത് സ്‌നേഹത്തോടെ വാങ്ങും, അത്രതന്നെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.