കാബൂൾ: അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കവുമായി ചൈന. ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രങ്ങളുടെ ഭാഗമാണ് വ്യോമതാവളങ്ങൾ ഏറ്റെടുക്കാനുളള നീക്കമെന്ന് സംശയിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.
ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്ന നീക്കമാണെന്നാണ് വിദേശകാര്യ വിദഗ്ധർ വ്യക്തമാക്കി. അധിനിവേശകാലത്ത് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ബാഗ്രാം വ്യോമതാവളം. ഇത് നിയന്ത്രണത്തിലാക്കാൻ ചൈന ശ്രമിക്കുന്നുവെന്നാണ് കരുതേണ്ടത്. അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാൻ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യയ്ക്കെതിരേ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ അഭിപ്രായപ്പെട്ടു.
അഫ്ഗാൻ വിഷയത്തിൽ റഷ്യയെപ്പോലുള്ള അഭിനേതാക്കൾ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുകയാണ്. താലിബാനെതിരെ തിരിച്ചടിക്കാനായി അവർ സന്നദ്ധതയൊന്നും പ്രകടിപ്പിക്കുന്നില്ല. ഈ ഘട്ടത്തിൽ നാം ചൈനയെ നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, അവർ ഉടൻ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കാം. ഇന്ത്യയ്ക്കെതിരേ പോരാടുന്നതിന് അവർ പാകിസ്താനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും നിക്കി ഹാലെ പറഞ്ഞു.
അഫ്ഗാനിസ്താനിലെ തന്നെ ഏറ്റവും വലിയ വ്യോമതാവളമാണ് ബാഗ്രാം. കാബൂൾ വിമാനത്താവളത്തിനു പകരം യുഎസ് സേന അവസാനനിമിഷം വരെ ആശ്രയിച്ചിരുന്നത് ബാഗ്രാമിനെയാണ്. അതിനാൽ തന്നെ സാങ്കേതികമായും പൂർണമായും വികസിച്ച വിമാനത്താവളമാണ് ബാഗ്രാം. 20 കൊല്ലത്തിന് ശേഷമാണ് ബാഗ്രാം വ്യോമതാവളം യുഎസ് അഫ്ഗാന് കൈമാറിയത്.
താലിബാൻ നയിക്കുന്ന അഫ്ഗാൻ സർക്കാർ അധികാരത്തിലേറാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയ്ക്കും ആശങ്ക നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ താലിബാനോട് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ച് ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.