ജിസിസി രാജ്യങ്ങളിൽ കോവിഡ് നിരക്കിൽ കുറവ്; കുവൈറ്റില്‍ പ്രതിദിന രോഗികള്‍ നൂറില്‍ താഴെ

ജിസിസി  രാജ്യങ്ങളിൽ  കോവിഡ് നിരക്കിൽ  കുറവ്;  കുവൈറ്റില്‍ പ്രതിദിന രോഗികള്‍ നൂറില്‍ താഴെ

ജിസിസി:  യുഎഇയില്‍ വെളളിയാഴ്ച 978 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 299936 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1504 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2044 മരണമാണ് സ്ഥിരീകരിച്ചിട്ടുളളത്. 721308 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 709659 പേർ രോഗമുക്തി നേടി.


സൗദി അറേബ്യയില്‍ 174 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 202 പേർ രോഗമുക്തരായി. 5 മരണവും റിപ്പോർട്ട് ചെയ്തു. റിയാദില്‍ 55 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മക്കയില്‍ 31 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 8565 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 544985 പേരില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 533632 പേർ രോഗമുക്തി നേടി. 2788 ആണ് ആക്ടീവ് കേസുകള്‍. 803 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


കുവൈറ്റില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 95 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 113 പേർ രോഗമുക്തി നേടുകയും ചെയ്തു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 410167 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 405583 പേർ രോഗമുക്തരായി. വെളളിയാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2422 ആയി.


ഖത്തറില്‍ രാജ്യത്ത് തന്നെയുളള 122 പേരിലും രാജ്യത്തേക്ക് എത്തിയ 71 പേരിലും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 204 പേർ രോഗമുക്തി നേടി.


രാജ്യത്ത് ഇതുവരെ 233280 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 230168 പേർ രോഗമുക്തി നേടി. 602 മരണവും ഇതുവരെ സ്ഥിരീകരിച്ചു. രാജ്യത്ത് 24 പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.