സെപ്റ്റംബര്‍ 30 ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിക്ഷേപകര്‍ക്ക് സെബിയുടെ നിര്‍ദേശം

സെപ്റ്റംബര്‍ 30 ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിക്ഷേപകര്‍ക്ക് സെബിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഇടപാടുകള്‍ തടസങ്ങളില്ലാതെ നടത്താന്‍ സെപ്റ്റംബര്‍ 30ന് മുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിക്ഷേപകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് നേരത്തെതന്നെ നികുതിദായകരോട് ആവശ്യപ്പെട്ടിരുന്നു. പലതവണ തിയതി നീട്ടി നല്‍കുകുയും ചെയ്തിരുന്നു.

വ്യത്യസ്തരീതികളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാം. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് incometax.gov.in/iec/foportal വഴി ബന്ധിപ്പിക്കുമ്പോള്‍ പോര്‍ട്ടലില്‍ കാണുന്ന ലിങ്ക് ആധാറിലേക്ക് പോവുക. പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പേര്, ക്യാപ്ച്ചാ എന്നിവ രേഖപ്പെടുത്തുക. ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക. ആദായനികുതി വകുപ്പ് നിങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തിയശേഷം നടപടി പൂര്‍ത്തിയാക്കും.

എസ്.എം.എസ് വഴി ബന്ധിപ്പിക്കാന്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്നും യുഐഡിപാന്‍, പാന്‍, ആധാര്‍ നമ്പര്‍ എന്നിവ 567678 ലേക്കോ 56161ലേക്കോ അയ്ക്കുക. യുഐഡിപാന്‍ ( 12 അക്ക ആധാര്‍ നമ്പര്‍), സ്പേസ് (10 അക്ക പാന്‍ നമ്പര്‍) എന്നിവ ടൈപ്പ് ചെയ്തു 567678ലേക്ക് അയ്ക്കുക.

ആധാര്‍ പാനുമായി സ്വമേധയാ ബന്ധിപ്പിക്കുന്നതിന് ഉപയോക്താളുടെ പാന്‍ കാര്‍ഡിനായുള്ള ഏറ്റവും അടുത്തുള്ള സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കുക. അനെക്സര്‍-1 ഫോം പൂരിപ്പിക്കുക. ഇതോടൊപ്പം പാനിന്റെയും ആധാറിന്റെയും കോപ്പികള്‍ സമര്‍പ്പിക്കുക. ഇതിനായി നിശ്ചിത തുക ഫീസ് ആയി നല്‍കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നത് സൗജന്യമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.