ഷാർജ: എക്സ്പോ 2020 യ്ക്കായി ഇന്ത്യയുടെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി. ലോകത്തില്‍ തന്നെ ഏറ്റവും അധികം ഇന്ത്യാക്കാർ പങ്കെടുക്കുന്ന എക്സ്പോയാകും ദുബായ് എക്സ്പോ ട്വന്‍ടി ട്വന്‍ടി. ഇന്ത്യാക്കാർക്ക് വലിയ അവസരങ്ങളാകും എക്സ്പോ മുന്നോട്ട് വയ്ക്കുകയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഷാർജ സഫാരി മാളിന്‍റെ രണ്ടാം വാർഷികം കേക്കുമുറിച്ച് ആഘോഷിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം കൂടുതല്‍ ഇന്ത്യാക്കാർ യുഎഇയിലേക്ക് എത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ അത് കൂടുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
എക്സ്പോയ്ക്ക് ശേഷം ഇന്ത്യയുടെ പവലിയന്‍ എന്തുചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. സ്ഥിരമായ പവലിയനാണ് അത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലോകത്തിന് മനസിലാക്കികൊടുക്കാനുളള അവസരമാകും പവലിയന്‍ ഒരുക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.