അബുദബിയിലെത്തുന്ന വാക്സിനെടുത്ത അന്താരാഷ്ട്ര യാത്രാക്കാർക്ക് ഇന്ന് മുതല്‍ ക്വാറന്‍റീനില്ല

അബുദബിയിലെത്തുന്ന വാക്സിനെടുത്ത അന്താരാഷ്ട്ര യാത്രാക്കാർക്ക് ഇന്ന് മുതല്‍ ക്വാറന്‍റീനില്ല

അബുദബി:  വാക്സിനെടുത്ത അന്താരാഷ്ട്ര യാത്രികർക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്ന അബുദബി എമർജന്‍സി കൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റിയുടെ നിർദ്ദേശം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. എമിറേറ്റിലേക്ക് വരുന്ന ഇന്ത്യയുള്‍പ്പെടെ യാത്രാനിയന്ത്രണമുള്ള രാജ്യങ്ങളില്‍ നിന്നടക്കമുളള പൗരന്മാർ,താമസവിസക്കാർ, സന്ദർശകർ ഇവർക്കെല്ലാം നിർദ്ദേശം ബാധകമാണ്. വാക്സിനെടുത്തവരും അല്ലാത്തവരും 48 മണിക്കൂറിനുളളില്‍ പിസിആർ നെഗറ്റീവ് പരിശോധനാഫലം കൈയ്യില്‍ കരുതണം.

നി‍ർദ്ദേശങ്ങളിങ്ങനെ

ഹരിതപട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വാക്സിനെടുത്തവ‍‍‍‍‍‍ർ
എമിറേറ്റിലെത്തിയാല്‍ പിസിആർ പരിശോധന നടത്തണം. ക്വാറന്‍റീന്‍ ഇല്ലെങ്കിലും ആറാം ദിവസവും പിസിആർ പരിശോധനയുണ്ട്.

ഹരിതപട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വാക്സിനെടുക്കാത്തവ‍ർ
വാക്സിനെടുക്കാത്തവരാണെങ്കില്‍ ഹരിതരാജ്യങ്ങളില്‍ നിന്നുമെത്തുന്നവർ ആറാം ദിവസവും ഒന്‍പതാം ദിവസവും പിസിആർ പരിശോധന നടത്തണം.

ഹരിതപട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വാക്സിനെടുത്തവ‍‍‍‍‍‍ർ
ഇന്ത്യയുള്‍പ്പടെ ഹരിതപട്ടികയില്‍ ഉള്‍പ്പെടാത്തവരാണെങ്കില്‍ എമിറേറ്റിലെത്തിയാല്‍ പിസിആർ പരിശോധനയുണ്ട്. എമിറേറ്റില്‍ തന്നെയാണ് തങ്ങുന്നതെങ്കില്‍ നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം.

ഹരിതപട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വാക്സിനെടുക്കാത്തവർ
വാക്സിനെടുക്കാത്ത ഹരിത രാജ്യങ്ങളില്‍ നിന്നല്ലാത്തവർക്ക് 10 ദിവസം ക്വാറന്‍റീനുണ്ട്. 9 ആം ദിവസം പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.