അടുത്ത 50 വ‍ർഷങ്ങള്‍, 50 പദ്ധതികള്‍; ആദ്യ 13 പദ്ധതികള്‍ പ്രഖ്യാപിച്ചു

അടുത്ത 50 വ‍ർഷങ്ങള്‍, 50 പദ്ധതികള്‍; ആദ്യ 13 പദ്ധതികള്‍ പ്രഖ്യാപിച്ചു

ദുബായ് :  അടുത്ത് 50 വ‍ർഷത്തേക്കുളള വികസന പദ്ധതികളുടെ ആദ്യഘട്ട പ്രഖ്യാപനം നടത്തി യുഎഇ മന്ത്രിമാ‍ർ. 13 പദ്ധതികളുടെ പ്രഖ്യാപനമാണ് ഞായറാഴ്ച നടത്തിയത്. യുഎഇയെ ആഗോള സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട്സ് ഓഫ് ദ ഫിഫ്റ്റി പ്രഖ്യാപിച്ചിട്ടുളളത്.

1. ഗ്രീന്‍ വിസ
ഗ്രീന്‍ വിസ ലഭിക്കുന്നവ‍ർക്ക് ജോലി ചെയ്യുന്നതിനുളള പ്രത്യേക വ‍ർക്ക് പെ‍ർമിറ്റിന്‍റെ ആവശ്യമില്ല.ആരെയും ആശ്രയിക്കാതെ സ്വന്തമായി വിസയില്‍ നില്‍ക്കാനാകും. ബിസിനസുകാര്‍, രാജ്യത്ത് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നീ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഗ്രീന്‍ വിസ ലഭിക്കും. രക്ഷിതാക്കളെയും 25 വയസുവരെ ആണ്‍മക്കളെയും സ്പോണ്‍സർ ചെയ്യാനാകും. നിലവില്‍ 18 വയസുവരെ മാത്രമെ ആണ്‍മക്കളെ സ്പോണ്‍സർ ചെയ്യാന്‍ സാധിക്കൂ.

2. ഫ്രീലാന്‍സ് വിസ
യുഎഇയില്‍ സ്വതന്ത്രമായി വിസകള്‍ ലഭിക്കുന്നവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഫ്രീലാന്‍സ് വിസകള്‍ ലഭിക്കും.വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ യുഎഇയിലേക്ക് ആക‍ർഷിക്കുകയാണ് ലക്ഷ്യം.

3. ഇന്‍വെസ്റ്റ്. എഇ  (invest.ae

നിക്ഷേപവുമായി ബന്ധപ്പെട്ട തദ്ദേശിയ സ്ഥാപനങ്ങളെയും 14 സാമ്പത്തിക സ്ഥാപനങ്ങളെയും ഒരുകുടക്കീഴില്‍ കൊണ്ടുവരികയാണ് പോർട്ടലിന്‍റെ ലക്ഷ്യം. നിക്ഷേപ അവസരങ്ങള്‍ രാജ്യമെങ്ങും കൊണ്ടുവരികയും അതോടൊപ്പം ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് സഹായകരമാകും

4. ഓരോ ദിവസവും 100 കോഡേഴ്സ്
എല്ലാ മാസവും 3000 കോഡേഴ്സിനെ യുഎഇയുടെ വ്യാപാരവിപണനമേഖലകളിലേക്ക് ആക‍ർഷിക്കും. ഒരുവർഷത്തിനുളളില്‍ 1,00,000 കോഡേഴ്സിനുളള ജോലി സാധ്യതയാണ് മുന്നോട്ട് വയ്ക്കുന്നത്.

5. യുഎഇ ഡേററ നിയമം
യുഎഇയുടെ വ്യക്തിഗതവിവരനിയമം ഓരോ വ്യക്തിക്കും അവനവനെ സംബന്ധിച്ചുളള വിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് നിയന്ത്രണം നല്‍കുന്നു. ഓരോ വ്യക്തിയുടേയും സ്വകാര്യത സംരക്ഷിക്കുകയാണ് ലക്ഷ്യം.

6. പ്രൊജക്ട് 5 ബിഎന്‍
സ്വദേശി പൗരന്മാ‍രുടെ ക്ഷേമം ലക്ഷ്യമിട്ടുളള പദ്ധികള്‍ക്കായി എമിറേറ്റ്സ് ഡെവലപ്മെന്‍റ് ബാങ്ക് നീക്കിവച്ചിരിക്കുന്നത് 5 ബില്ല്യണ്‍ ദിർഹമാണ്.

7. ടെക് ഡ്രൈവ്
അടുത്ത അഞ്ച് വ‍ർഷത്തിനുളളില്‍ വ്യവസായ മേഖലയില്‍ വിവരസാങ്കേതിക വിദ്യയുടെ വികസനം ലക്ഷ്യമിട്ട് നീക്കി വച്ചിരിക്കുന്നത് 5 ബില്ല്യണ്‍ ദിർഹം

8. 10 x10
പ്രധാനപ്പെട്ട 10 ആഗോള വിപണിയിലേക്ക് യുഎഇയില്‍ നിന്നുളള കയറ്റുമതി 10 ശതമാനം വർദ്ധിപ്പിക്കുക.

9. ദേശീയ വാല്യൂ പദ്ധതികള്‍
ഫെഡറൽ സർക്കാരിന്‍റെയും യുഎഇയിലെ പ്രമുഖ കമ്പനികളുടെയും സംഭരണത്തിന്‍റെയും 42 ശതമാനം പ്രാദേശിക ഉൽപന്നങ്ങളിലേക്കും സേവനങ്ങളിലേക്കും നല്‍കുക.പ്രാദേശിക വിതരണക്കാരെ 7,300 ആയി ഉയർത്താനും അടുത്ത നാല് വർഷത്തിനുള്ളിൽ സംഭരണ ​​മൂല്യം 33 ബില്യൺ ദിർഹത്തിൽ നിന്ന് 55 ബില്യൺ ദിർഹമായി ഉയർത്തുകയും ലക്ഷ്യം.

10. എമിറേറ്റ്സ് ഇന്‍വെസ്റ്റ് മെന്‍റ് സമ്മിറ്റ്.
നിക്ഷേപ ഫണ്ടുകളെ പൊതു, സ്വകാര്യ മേഖലകളുമായി ബന്ധിപ്പിക്കും, 2022 ഓടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യം.അടുത്ത ഒമ്പത് വർഷത്തിനുള്ളിൽ യുഎഇയിലേക്ക് 550 ബില്യൺ ദിർഹം എഫ് ഡി ഐ ആകർഷിക്കുന്ന നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ

11. ഫോർത്ത് ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍ നെറ്റ് വ‍ർക്ക്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നൂതന സാങ്കേതികവിദ്യകൾ വിന്യസിക്കുന്ന 500 ദേശീയ കമ്പനികൾ സ്ഥാപിക്കുകയും വളർത്തുകയും ലക്ഷ്യം.

12. ആഗോള സാമ്പത്തിക കരാറുകള്‍
257 ബില്യൺ ദിർഹത്തില്‍ 40 ബില്യൺ ദിർഹം വാർഷിക വർദ്ധനവ് കൈവരിക്കുന്നതിന് എട്ട് യ ആഗോള വിപണികളുമായി യുഎഇ സാമ്പത്തിക കരാറുകളിൽ ഒപ്പുവയ്ക്കും.

13. പൈകോണ്‍.എംഇഎ
മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ പ്രോഗ്രാമിംഗ് ഉച്ചകോടി 2022 ന്‍റെ രണ്ടാം പകുതിയിൽ നടക്കും.പൊതു, സ്വകാര്യ മേഖലകളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും കോഡറുകൾ ബന്ധിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.