സഭയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിപുലീകരിക്കാന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇടയാക്കുന്നുവെന്ന് അയര്‍ലന്‍ഡിലെ എല്‍ഫിന്‍ ബിഷപ്പ് കെവിന്‍ ഡോറന്‍.
ബുഡാപെസ്റ്റ്: വിശുദ്ധ കുര്‍ബാന ഇല്ലാതെ സഭയ്ക്ക് നിലനില്‍പ്പില്ലെന്നും ദൈവശാസ്ത്രപരമായി സഭയും വിശുദ്ധ കുര്‍ബാനയും രക്ഷയും തമ്മില്‍ വേര്‍പ്പെടുത്താനാവാത്ത ബന്ധമുണ്ടെന്നും റഷ്യന്‍ ഓര്‍ത്തഡോക്‌സ് മെത്രാനായ ഹിലാരിയോണ്‍.
ക്രിസ്തു തന്നെയാണ് കൂദാശ പരികര്‍മ്മം ചെയ്യുന്നത്. വൈദികനോ, മെത്രാനോ അല്ല. വിശുദ്ധ കുര്‍ബാനയിലെ വചനങ്ങള്‍ ഉച്ചരിക്കുന്ന സമയത്ത് വൈദികര്‍ ക്രിസ്തുവിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കുര്‍ബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തിലുളള വിശ്വാസം കത്തോലിക്കരെയും ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളെയും ഒന്നിപ്പിക്കുന്ന ഘടകമാണെും അദ്ദേഹം പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് ഓഫ് ദി മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ അധ്യക്ഷനും വോളോകോലാംസ്‌കിലെ മെത്രാപ്പോലീത്തയുമായ ഹിലാരിയോണ്‍ ലോകത്ത് നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയാണ്.
സഭയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിപുലീകരിക്കാന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇടയാക്കുന്നുവെന്ന് അയര്‍ലന്‍ഡിലെ എല്‍ഫിന്‍ ബിഷപ്പ് കെവിന്‍ ഡോറന്‍ മറ്റൊരു സന്ദേശത്തില്‍ വ്യക്തമാക്കി.
തിരുവചനവും തിരുരക്ത മാംസങ്ങളും ദൈവജനത്തെ പരിപോഷിപ്പിക്കുമ്പോള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഒരു ഒത്തുചേരലിന് അവസരം നല്‍കുന്നു. വിശ്വാസം പഠിക്കുന്നതും പങ്കുവയ്ക്കുന്നതും വലിയ ആകര്‍ഷണം നല്‍കുമെന്നും ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും ദിവ്യബലിയര്‍പ്പണും വളരെ നന്നായി യോജിച്ചു പോകുന്നതാണെന്നും ബിഷപ്പ് ഡോറന്‍ വ്യക്തമാക്കി.
2012 ല്‍ ഡബ്ലിനില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സംഘാടക ചുമതല വഹിച്ചിരുന്ന മോണ്‍. ഡോറന്‍ ഹംഗറിയിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനായുള്ള മെത്രാന്മാരുടെ പ്രതിനിധിയുമാണ്.
സെപ്റ്റംബര്‍ അഞ്ചിനാണ് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഔദ്യോഗിക തുടക്കം കുറിച്ചത്. പന്ത്രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.