പാട്‌ന: ബീഹാറിൽ കുട്ടികൾക്കിടയിൽ പകർച്ച പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. വിവിധ ആശുപത്രികളിലുമായി നിരവധി കുട്ടികളാണ് ചികിത്സയിലുള്ളത്. കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്നും പകർച്ച പനി മാത്രമാണ് ഉള്ളതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബീഹാറിലെ നളന്ദ മെഡിക്കൽ കോളേജ്, പട്‌ന മെഡിക്കൽ കോളേജ്, ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻയ് തുടങ്ങിയ ആശുപത്രികളിൽ ഇതിനോടകം കുട്ടികളുടെ വാർഡ് നിറഞ്ഞിരിക്കുകയാണ് വിവരം. ഇനിയും പനി ബാധിച്ച് കുട്ടികൾ എത്തിയാൽ വീട്ടിൽ കിടത്തി ചികിത്സിക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
മാറുന്ന കാലവസ്ഥ കുട്ടികൾക്കിടയിൽ ജലദോഷമം, ചുമ, പനി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇൻഫ്‌ളുവൻസയും ന്യുമോണിയയുമായി മാറുമെന്നും നളന്ദ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ബിനോദ് കുമാർ സിംഗ് അറിയിച്ചു.
കഴിഞ്ഞായാഴ്ച മാത്രം വൈശാലി ജില്ലയിലെ 20 കുട്ടികളാണ് രോഗബാധിതരായത്. ഇതിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു. കൂടാതെ തുടർച്ചയായി പാട്‌നയിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.