ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗാണു ട്രംപിനെ 2021-ലെ നോബല്‍ പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്തത്.
ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ട്രംപ് മുന്‍കൈയെടുത്തിരുന്നു. ഇതിനു പിന്നാലെയാണു ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. കാഷ്മീര്‍ തര്‍ക്കവുമായി ബന്ധപ്പെട്ടു ട്രംപ് നടത്തിയ ഇടപെടലുകളും നാമനിര്‍ദേശത്തില്‍ പറയുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്നേരത്തെ രംഗത്തു വന്നിരുന്നു. 2018-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു ട്രംപിനെ നാമനിര്‍ദേശം ചെയ്തവരുടെ കൂട്ടത്തിലും ക്രിസ്റ്റ്യന്‍ ടൈബ്രിംഗുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.