ലിമ: മധ്യ പെറുവിലെ ആന്‍ഡീസില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകുന്നേരം 7:10 നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ജൂനിനില്‍ നിന്ന് 34 കിലോ മീറ്റര്‍ വടക്കായി, 108 കിലോ മീറ്റര്‍ താഴ്ചയിലുള്ള ആന്‍ഡീസിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍വിട്ട് തെരുവുകളിലേയ്ക്ക് ഓടി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പങ്ങള്‍ സംഭവിക്കുന്ന 'റിംഗ് ഓഫ് ഫയറില്‍ ' ആണ് പെറു സ്ഥിതി ചെയ്യുന്നത്. പസഫിക് ബേസിന് ചുറ്റുമുള്ള 40,000 കിലോ മീറ്റര്‍ നീണ്ടു കിടക്കുന്ന അഗ്‌നിപര്‍വ്വതങ്ങളുടെയും ഫോള്‍ട്ട് ലൈനുകളുടെയും നിരയാണ് റിംഗ് ഓഫ് ഫയര്‍.
കഴിഞ്ഞ ഓഗസ്റ്റില്‍ ആന്‍ഡീസിലുണ്ടായ 6.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ജൂലൈയില്‍ ജുനിന്‍ മേഖലയില്‍ ഉണ്ടായ 5.5 തീവ്രതയുള്ള ഭൂകമ്പത്തില്‍ ആറ് പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.