തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ ജോസഫിനെ കാര്‍ഷിക വികസന സമിതി ചെയര്‍മാനായി നിയമിക്കാന്‍ യുഡിഎഫില്‍ ധാരണയായി.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. പാലാ എംഎല്‍എ മാണി സി. കാപ്പനെ നോര്‍ക്ക വൈസ് ചെയര്‍മാനായി നിയമിക്കാനും ധാരണയായിട്ടുണ്ട്. ഇരുവര്‍ക്കും കാബിനറ്റ് റാങ്കോടെ പദവി നല്‍കാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കും.
ബോര്‍ഡ്-കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ വൈകുന്നതില്‍ കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലും അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് ചര്‍ച്ചകള്‍ വേഗത്തിലാക്കി തീരുമാനത്തിലെത്തിയത്.
പുതിയ നിയമനത്തോടെ കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന ബോര്‍ഡുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഏഴ് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു മന്ത്രി സ്ഥാനവും പി.ജെ. ജോസഫിന് ക്യാബിനറ്റ് റാങ്കോടു കൂടിയ പദവിയും നല്‍കാമെന്ന ധാരണയിലാണ് പാര്‍ട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.