മണിപ്പൂരില്‍ വന്‍ വിഷമദ്യ ദുരന്തം; 15 പേര്‍ മരിച്ചു, 180 ലധികം പേര്‍ ചികിത്സയില്‍: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

മണിപ്പൂരില്‍ വന്‍ വിഷമദ്യ ദുരന്തം; 15 പേര്‍ മരിച്ചു, 180 ലധികം പേര്‍ ചികിത്സയില്‍: മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ഇംഫാല്‍: മണിപ്പൂരില്‍ വിഷമദ്യം കഴിച്ച് 15 പേര്‍ മരിച്ചു. വ്യാജമദ്യം കഴിച്ച 180 ലധികര്‍ പേര്‍ മണിപ്പൂരിലെ ഷിജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക.

ചന്ദേല്‍ ജില്ലയില്‍ ചക്പി കരോംഗിലാണ് മദ്യദുരന്തമുണ്ടായത്. പ്രാദേശികമായി നിര്‍മിച്ച മെഥനോള്‍ കലര്‍ന്ന മദ്യമാണ് മരണ കാരണമെന്നാണ് വിവരം.ചക്പി കരോംഗ് പ്രദേശവാസികളാണ് മരിച്ചവരില്‍ കൂടുതല്‍പ്പേരും.

കൂടുതല്‍പ്പേര്‍ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരിലെ മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.

വ്യാജമദ്യം ചന്ദേല്‍ ജില്ലയില്‍ നിര്‍മിച്ചതല്ലെന്നും സമീപത്തെ കാക്ചിംഗ് ജില്ലയില്‍ നിന്ന് എത്തിച്ചതാണെന്നും ചന്ദേല്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ജില്ലയില്‍ വ്യാജമദ്യ നിര്‍മാണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.