ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോവുകയും പിന്നീട് കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്തവരുടെ കുടുംബങ്ങളുമായി വത്തിക്കാനില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി ലിയോ പതിനാലാമന്‍ പാപ്പ.
വടക്കന്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാലത്ത് റിപ്പബ്ലിക്കന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും രഹസ്യമായി മറവു ചെയ്യുകയും ചെയ്തവരുടെ കുടുംബങ്ങളുമായിട്ടാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന കൂടിക്കാഴ്ചയില്‍ അര്‍മാഗ് ആര്‍ച്ച് ബിഷപ്പ് ഏമണ്‍ മാര്‍ട്ടിന്‍ ഇവരെ മാര്‍പാപ്പയ്ക്ക് പരിചയപ്പെടുത്തി. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരികെ ലഭിക്കുന്നതിനായി ഇവര്‍ പതിറ്റാണ്ടുകളായി നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം പരിശുദ്ധ പിതാവിനോട് വിശദീകരിച്ചു.
തുടര്‍ന്ന് കുടുംബങ്ങളെ ചേര്‍ത്തു പിടിച്ച പാപ്പ കാണാതായവര്‍ക്കായുള്ള പ്രാര്‍ഥന ചൊല്ലുകയും അവര്‍ക്കായി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്തു. അവര്‍ക്കൊപ്പം ഏതാനും മിനിറ്റുകള്‍ ചെലവഴിച്ച ശേഷം കുടുംബങ്ങളെ ആശീര്‍വദിച്ചിട്ടാണ് മാര്‍പാപ്പ മടങ്ങിയത്.
അയര്‍ലന്‍ഡിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാലത്ത് റിപ്പബ്ലിക്കന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും രഹസ്യമായി മറവു ചെയ്യുകയും ചെയ്തവരെയാണ് 'കാണാതായവര്‍' എന്ന് വിശേഷിപ്പിക്കുന്നത്.
ഇരകളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച കമ്മീഷന്‍ പട്ടികപ്പെടുത്തിയ 17 പേരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ ഈ കുടുംബങ്ങള്‍ ഇന്നും വേദനയില്‍ കഴിയുകയാണ്. അവര്‍ക്ക് ആശ്വാസമായി മാറി മാര്‍പാപ്പയുമായി ഉള്ള ഈ കൂടിക്കാഴ്ച.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.