കോവിഡിന് മരുന്ന് ഉറുമ്പ് ചമ്മന്തി; ഒഡീഷ സ്വദേശിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

കോവിഡിന് മരുന്ന് ഉറുമ്പ് ചമ്മന്തി; ഒഡീഷ സ്വദേശിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്നായി ചുവന്ന ഉറുമ്പ് ചമ്മന്തി ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി . ശാസ്ത്രീയ അടിത്തറയില്ലാത്ത നാട്ടുമരുന്നും പരമ്പരാഗത മരുന്നും കോവിഡ് ചികിത്സയ്ക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ഉള്‍പ്പെട്ട ബെഞ്ച് വാക്കാല്‍ നീരിക്ഷിച്ചു.

ഒഡീഷയിലെ ബരിപാഡ സ്വദേശിയും ഗോത്രവര്‍ഗക്കാരനുമായി നയധാര്‍ പഥിയാളാണ് ഹര്‍ജി സമർപ്പിച്ചത്. സമാന ആവശ്യം ഉന്നയിച്ച്‌ ഒഡീഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളിയിരുന്നു.

കഴിഞ്ഞ ജൂണിലാണ് ചുവന്ന ഉറുമ്പ് ചമ്മന്തി കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി നയധാര്‍ എത്തുന്നത്. ചുവന്ന ഉറുമ്പ് ചട്ട്ണിയിൽ അടങ്ങിയിരിക്കുന്ന ഫോമിക് ആസിഡ്, പ്രോട്ടീന്‍. കാല്‍സ്യം,വിറ്റാമിന്‍ ബി12,സിങ്ക്, അയേണ്‍ എന്നിവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഇത് കോവിഡിനെ പ്രതിരോധിക്കാന്‍ സാഹായിക്കുമെന്നും നയധാര്‍ പാഥല്‍ അവകാശപ്പെടുന്നത്.

ഒറീസ, പശ്ചിമബംഗാള്‍, ആന്ധ്രാ പ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ്, ബീഹാര്‍,ഹിമാചല്‍ പ്രദേശ്, ത്രുപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി ഗോത്രങ്ങള്‍ വിവധ രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നായി ചുവന്ന ഉറുമ്പ് ചമ്മന്തി ഉയോഗിക്കുന്നുണ്ട്. ചുവന്ന ഉറുമ്പ് ചമ്മന്തി ഉപയോഗിക്കുക്കുന്നതിനാണ് ആദിവാസിഗോത്രങ്ങള്‍ തോമസിക്കുന്ന പ്രദേശങ്ങളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതെന്ന് തന്റെ ഗവേഷണത്തില്‍ തെളിഞ്ഞതായും നയധാര്‍ പാഥല്‍ അവകാശപ്പടുന്നു.

എന്നാൽ ശാസ്ത്രീയ അടിത്തറയില്ലാത്ത നാട്ടുമരുന്നും പരമ്പരാഗത മരുന്നും കോവിഡ് ചികിത്സയ്ക്ക് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി നിർദേശിച്ചു. ഹര്‍ജിക്കാരന്റെ നിയമനങ്ങള്‍ ആയുഷ് മന്ത്രാലയം ഡയറക്ടര്‍ ജനറലും സി.എസ്.ഐ.ആറും തള്ളിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.