ഹിന്ദു പെണ്‍കുട്ടികളെ 'കെണി'യില്‍ പെടുത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ഗുജറാത്ത് മുഖ്യമന്ത്രി

ഹിന്ദു പെണ്‍കുട്ടികളെ 'കെണി'യില്‍ പെടുത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്:ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തി വിവാഹം കഴിച്ചാല്‍ ഗുജറാത്തില്‍ കടുത്ത നടപടി. ഇത്തരക്കാര്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. ഗോവധത്തിനെതിരെയും ബിജെപി സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലി വളര്‍ത്ത് ഉപജീവനമാര്‍ഗമായ മല്‍ധാരി വിഭാഗത്തിന്റെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവധത്തിനെതിരെയും ലവ് ജിഹാദിനെതിരെയും തന്റെ സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നുമെന്ന് വിജയ് രൂപാണി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിയമത്തിലെ ചില വകുപ്പുകള്‍ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.