പാലാ ബിഷപ്പിനെ കൊല്ലണം : കൊലവിളിയുമായി തീവ്രവാദികൾ സോഷ്യൽ മീഡിയയിൽ

പാലാ ബിഷപ്പിനെ കൊല്ലണം : കൊലവിളിയുമായി തീവ്രവാദികൾ സോഷ്യൽ മീഡിയയിൽ

കോട്ടയം : മാർ കല്ലറങ്ങാട്ടിന്റെ ആശങ്കകൾ അസ്ഥാനത്തല്ല എന്ന് തെളിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ജിഹാദി തീവ്രവാദികളുടെ കൊലവിളി. "വ​ർ​ഗീ​യ​ത​യും വി​ദ്വേ​ഷ​വും വെ​റു​പ്പും മ​ത​സ്പ​ർ​ധയും അ​സ​ഹി​ഷ്ണു​ത​യും വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ജി​ഹാ​ദി തീ​വ്ര​വാ​ദി​ക​ൾ ലോകമെമ്പാടുമുണ്ട് . ഈ ​കൊ​ച്ചു​കേ​ര​ള​ത്തി​ലു​മു​ണ്ട്." എന്ന ബിഷപ്പിന്റെ വാക്കുകൾ സത്യമെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ  കേരളത്തിൽ നടന്ന സംഭവങ്ങൾ.

“ബിഷപ്പിന്റെ എട്ടു നോയമ്പ് പൂർത്തിയാക്കാൻ അനുവദിക്കരുത് അതിനു മുന്നേ കൊന്നു കളയണം” എന്നാണ് ഫേസ്ബുക്കിൽ വന്ന ഒരു കമന്റ് .


“ഇസ്ലാമിനെ അധിക്ഷേപിച്ചാൽ പാലാ സഭ സഹിതം കത്തിക്കും… ഇസ്ലാമിനെ വിമർശിച്ചാൽ കാണില്ല ഒരുത്തനും .. “ ഇങ്ങനെ പോകുന്നു ഭീഷണികൾ.

പരമാവധി ഭീതി ജനിപ്പിക്കുക എന്ന തന്ത്രമാണ് പ്രതിഷേധക്കാർ സ്വീകരിക്കുന്നത്. ഇന്നലെ നടന്ന മാർച്ചിനിടയിൽ കടന്നു വന്ന ആംബുലൻസ് പോലും കടത്തിവിടാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണുണ്ടായത്. ആക്രമണങ്ങൾ ഉണ്ടായേക്കാം എന്ന രീതിയിൽ ചില മുസ്ളീം നേതാക്കളും ചില ചാനൽ ചർച്ചയിൽ മുൻ‌കൂർ ജാമ്യമെടുത്തു സംസാരിച്ചിരുന്നു . മുസ്ളീം സമൂഹത്തിന് ക്രൈസ്തവ സമൂഹത്തെ പ്പോലെ ഏകീകൃത നേതൃത്വം ഇല്ല ആയതിനാൽ പല സംഘടനകളും പല രീതിയിലാകും പ്രതികരിക്കുക. അക്രമമുണ്ടായാൽ കുറ്റപ്പെടുത്താനാകില്ല എന്നതാണ് നേതാക്കളുടെ ഭാഷ്യം.

ഇന്നലെ മുസ്ളീം സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിനെ എതിർത്തുകൊണ്ട് ഇന്ന് നിരവധി  സംഘടനകൾ പാലായിൽ വിവിധ മാർച്ചുകളും സമ്മേളനങ്ങളും നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.