യുഎസ് ഓപ്പണ്‍: കിരീടം സ്വന്തമാക്കി മെദ്വദേവ്; കണ്ണീരോടെ ജോക്കോവിച്ച്

യുഎസ് ഓപ്പണ്‍: കിരീടം സ്വന്തമാക്കി മെദ്വദേവ്; കണ്ണീരോടെ ജോക്കോവിച്ച്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം ഡാനില്‍ മെദ്വദേവ് നേടി. നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മെദ്വദേവ് തന്റെ കന്നി ഗ്രാന്‍സ്ലാം കിരീടം ഉയര്‍ത്തിയത്. കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാമെന്ന നേട്ടത്തിനെത്തിയ സെര്‍ബിയന്‍ സൂപ്പര്‍ താരത്തെ 6-4, 6-4,6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരം തോല്‍പ്പിച്ചത്.

ഇന്ന് കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്. 52 വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റൊഡ് ലെവറിന്റെ കലണ്ടര്‍ ഗ്രാന്‍സ്ലാം എന്ന നേട്ടവും ജോക്കോ കൈവിട്ടു. ജോക്കോ ചരിത്രം കുറിക്കുന്നത് കാണാന്‍ റൊഡ് ലെവറും ഫൈനല്‍ നടന്ന അര്‍തര്‍ ആഷ് സ്റ്റേഡിയത്തിലുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.