ഐ.എസ്.എല്‍ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന പോരാട്ടത്തില്‍ കേരളാ ബ്‌ളാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും

ഐ.എസ്.എല്‍ മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന പോരാട്ടത്തില്‍ കേരളാ ബ്‌ളാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെ നേരിടും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ നവംബര്‍ 19ന് ആരംഭിക്കും. ജനുവരി ഒന്‍പത് വരെയുള്ള ആദ്യ പതിനൊന്ന് റൗണ്ട് മത്സരങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ളാസ്റ്റേഴ്സ് നിലവിലെ ചാമ്പ്യന്മാരായ എ ടി കെ മോഹന്‍ ബഗാനെ നേരിടും. നവംബര്‍ 25നുള്ള രണ്ടാമത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ശനിയാഴ്ചകളില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാകും. ആദ്യത്തെ മത്സരം 7.30നും രണ്ടാമത്തെ മത്സരം 9.30നും ആയിരിക്കും നടക്കുക. ഭൂരിഭാഗം മത്സരങ്ങളും വൈകിട്ട് 7.30നാകും നടക്കുക. ഗോവയിലെ ഫറ്റോര്‍ദാ സ്റ്റേഡിയം, ബാംബോലിം സ്റ്റേഡിയം, തിലക് മൈതാനം എന്നിവിടങ്ങളിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.