ഉമ്മുല്‍ ഖുവൈന്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ എമിറേറ്റിലെ 46 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി അധികൃതർ. 60 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട മുന്‍കരുതലുകളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോയെന്നറിയാന്‍ നിരന്തരം പരിശോധനകള്‍ നടക്കുന്നുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 500 ഇടങ്ങളില്‍ നടന്ന പരിശോധനയിലാണ് 46 ഭക്ഷ്യസ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതെന്ന് ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റി ഡയറക്ടർ മൈത ജാസിം ഷാഫി പറഞ്ഞു. ഇനിയും പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ അറിയിക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.