പ്രതിരോധ സഖ്യം ഉചിതം; പക്ഷേ, ന്യൂസിലാന്റിന്റെ സമുദ്രമേഖലയിലേക്ക് ആണവ അന്തര്‍വാഹിനികളെ പ്രവേശിപ്പിക്കില്ല : പ്രധാനമന്ത്രി ജസീക്ക ആര്‍ഡേണ്‍

പ്രതിരോധ സഖ്യം ഉചിതം; പക്ഷേ, ന്യൂസിലാന്റിന്റെ സമുദ്രമേഖലയിലേക്ക് ആണവ അന്തര്‍വാഹിനികളെ  പ്രവേശിപ്പിക്കില്ല : പ്രധാനമന്ത്രി ജസീക്ക ആര്‍ഡേണ്‍

വെല്ലിംഗ്ടണ്‍: പ്രതിരോധ രംഗത്ത് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ചേരുന്ന ത്രിരാഷ്ട്ര പ്രതിരോധ സഖ്യത്തെ ന്യൂസിലാന്റ് സ്വാഗതം ചെയ്തു. എന്നാല്‍ തങ്ങളുടെ സമുദ്രമേഖലയില്‍ ഈ മൂന്ന് രാജ്യങ്ങളുടേയും ആണവ അന്തര്‍വാഹിനികള്‍ പ്രവേശിക്കരുതെന്ന നിലപാട് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീക്ക ആര്‍ഡേണ്‍ വ്യക്തമാക്കി.

മേഖലയിലേക്ക് അന്തര്‍വാഹിനി പ്രവേശിപ്പിക്കാനുള്ള ഓസ്ട്രേലിയയുടെ നീക്കത്തെയാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ശക്തമായി എതിര്‍ത്തത്. ആണവായുധങ്ങളെ സംബന്ധിച്ചും ആണവ നിയന്ത്രിത പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ന്യൂസിലാന്റിന്റെ നയം വ്യക്തമാണ്. അതിനാല്‍ തന്നെ ആണവ അന്തര്‍ വാഹിനികള്‍ തങ്ങളുടെ സമുദ്രമേഖലയില്‍ പ്രവേശിപ്പിക്കില്ലെന്ന നയത്തിലും മാറ്റമില്ല. അതേ സമയം പസഫിക്കിലെ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ അമേരിക്കയ്ക്കൊപ്പം പങ്കുചേരാന്‍ ബ്രിട്ടനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ആര്‍ഡേണ്‍ അറിയിച്ചു.

പസഫിക്കിലെ ക്വാഡ് സഖ്യത്തിന് പുറമേയാണ് അമേരിക്ക ബ്രിട്ടനേയും പങ്കാളിയാക്കി മേഖലയിലെ പ്രതിരോധ വല ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. സഖ്യത്തിന്റെ കീഴില്‍ പ്രതിരോധ രംഗത്തെ ആണവ അന്തര്‍വാഹിനികള്‍, സൈബര്‍ സുരക്ഷ എന്നിവയുടെ വികസനവും ലക്ഷ്യമിടുന്നു.യൂറോപ്യന്‍ സഖ്യത്തില്‍ നിന്നും പുറത്തുവന്ന ബ്രിട്ടന്റെ ശക്തമായ നാവികസേനാ വിഭാഗത്തിന്റെ സാന്നിദ്ധ്യം പസഫിക്കിനപ്പുറവും ഏറെ നിര്‍ണ്ണായകമാണെന്നാണ് പെന്റഗണിന്റെ കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.