പാകിസ്താനിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍

 പാകിസ്താനിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധങ്ങള്‍ പിടിച്ചെടുത്ത്  താലിബാന്‍


കാബൂള്‍: അഫ്ഗാനില്‍ നിന്ന് പാകിസ്താനിലേക്ക് കടത്താന്‍ ശ്രമിച്ച ആയുധങ്ങളും സ്ഫോടക വസ്തുക്കളും താലിബാന്‍ പിടിച്ചെടുത്തു. അമേരിക്ക അഫ്ഗാനിസ്താനില്‍ ഉപേക്ഷിച്ച് പോയ ആയുധങ്ങള്‍ അതിര്‍ത്തികള്‍ വഴി പാകിസ്താനിലേക്ക് കടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നതിനിടെയാണ് പുതിയ സംഭവം.

ആയുധക്കടത്തിനായി ആര് ശ്രമിച്ചാലും അത് തടയുമെന്നും താലിബാന്‍ പറയുന്നു.അഫ്ഗാനില്‍ നിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ 85 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ താലിബാന്‍ കൈവശപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സൈനികര്‍ ഉപേക്ഷിച്ച് പോയതാണിവ.

വലിയ ട്രക്കിലാണ് ആയുധങ്ങള്‍ പാകിസ്താനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്.ട്രക്ക് ഡ്രൈവറെ താലിബാന്‍ അറസ്റ്റ് ചെയ്തു. ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.പാകിസ്താനിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരാനുളള നീക്കം കാണ്ഡഹാര്‍ പ്രവിശ്യയില്‍ വച്ച് താലിബാന്‍ തടഞ്ഞതായി പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ഹെല്‍മന്ദ് പ്രവിശ്യയില്‍ നിന്നാണ് ട്രക്ക് യാത്ര പുറപ്പെട്ടത്. കാണ്ഡഹാറില്‍ താലിബാന്‍ ഭീകരര്‍ ട്രക്ക് തടയുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

ആയിരക്കണക്കിന് തോക്കുകളും സ്ഫോടക വസ്തുക്കളും ട്രക്കില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചമന്‍ വഴി ആയുധങ്ങള്‍ കടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനായിരുന്നു പാകിസ്താന്റെ ശ്രമമെന്ന് താലിബാന്‍ കമാന്‍ഡര്‍ ആരോപിച്ചു. അഫ്ഗാന്‍ അതിര്‍ത്തികള്‍ മറ്റൊരു രാജ്യത്തിനെതിരായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും, രാജ്യത്ത് നിലവിലുള്ള ഒരു ആയുധം പോലും പുറം രാജ്യങ്ങളിലേക്ക് കടത്തില്ലെന്നും താലിബാന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.