ആഗോള ഭീകരതയുടെ അടിവേരുകള്‍: താലിബാന്‍ ഭീകരതയില്‍ നിന്നുയര്‍ന്ന മലയാള ഭാഷ

ആഗോള ഭീകരതയുടെ അടിവേരുകള്‍: താലിബാന്‍ ഭീകരതയില്‍ നിന്നുയര്‍ന്ന മലയാള ഭാഷ

കൊച്ചി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയില്‍ ഉയര്‍ന്ന മലയാള ഭാഷ കേരളത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഇതു തെളിയിക്കുന്നത് താലിബാന്‍ കേരള ഭീകരപ്രസ്ഥാന ബന്ധമാണ്. കേരളത്തില്‍ നിന്നും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഐഎസ് താലിബാന്‍ ഭീകര പ്രസ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ ഒരു ദിവസത്തെ സൃഷ്ടിയല്ല. ഇവിടെയാണ് മുന്‍ ഡിജിപിമാര്‍ ഔദ്യോഗിക വിരമിക്കലിനു ശേഷം കേരളം ഭീകര പ്രസ്ഥാനങ്ങളുടെ സ്ലീപ്പര്‍ സെല്‍ എന്ന് വിലപിച്ചതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടത്. ഔദ്യോഗിക കാലയളവില്‍ ഇവരുടെ കൈകള്‍ കൂച്ചു വിലങ്ങിട്ടിരുന്നുവോ എന്ന സംശയം ബാക്കി നില്‍ക്കുമ്പോഴും ഇവരുടെ വെളിപ്പെടുത്തലുകളുടെ ആധികാരികത തള്ളിക്കളയാനാവില്ല.

അഭയാര്‍ത്ഥികളായി എത്തുന്ന ഭീകരരെ തിരിച്ചറിയണം. കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളും പരിസരപ്രദേശങ്ങളും മാത്രമല്ല, വിഴിഞ്ഞവും കോഴിക്കോടും ഉള്‍പ്പെടെ കേരളത്തിന്റെ തീരദേശ പ്രദേശങ്ങളും ഭീകര പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള കള്ളക്കടത്തും ലഹരിക്കടത്തും ആയുധക്കടത്തിന്റെയും കേന്ദ്രങ്ങളായി മാറിയോയെന്ന ആശങ്ക പടരുന്നു.

താലിബാനോടൊപ്പം കാബൂളില്‍ ചാവേര്‍ ആക്രമണം അഴിച്ചു വിട്ട ഐസിഎസ് ഖെരാബന്‍ ഭീകരരുടെ അധിനിവേശത്തിന്റെ ലക്ഷ്യം അഫ്ഗാനിസ്ഥാന്‍ മാത്രമാണെന്ന് പറഞ്ഞ് തല ഊരാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റു പറ്റി. ആദ്യം മധ്യ ഏഷ്യയിലേയ്ക്കും പിന്നീട് ഭാരതത്തിലേയ്ക്കും അഭയാര്‍ത്ഥികളുടെ രൂപത്തില്‍ കടന്നു വരുന്നത് അഭയാര്‍ത്ഥികള്‍ മാത്രമല്ല ഭീകരരുമാണ്. ഇതിന്റെ മറ്റൊരു പതിപ്പാണ് മ്യാന്‍മറില്‍ നിന്ന് അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശില്‍ അഭയം പ്രാപിച്ച റോഹിംഗ്യന്‍ വിഭാഗങ്ങള്‍.

ബംഗാളിലൂടെ കേരളം ഉള്‍പ്പടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുടിയേറ്റത്തൊഴിലാളികളായി എത്തിച്ചേരുന്നത്. കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളായി മഹത്വല്‍ക്കരിക്കുമ്പോള്‍ അവരിലൂടെ ഭീകരവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ വേരുറപ്പിക്കുന്ന അണിയറ അജണ്ടകളെ വെള്ള പൂശി ഒളിച്ചോടാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്.

ശ്രീലങ്കയില്‍ നിന്നും വിഴിഞ്ഞത്ത് എത്തിയ ബോട്ടില്‍ നിന്നും ആയുധങ്ങളും ലഹരി മരുന്നുകളും എല്‍റ്റിറ്റി ഭീകരന്മാരെന്ന് സംശയിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്തിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളൂ. പാക്കിസ്ഥാനില്‍ നിന്നാണ് ശ്രീലങ്കവഴി കേരളത്തിലേയ്ക്ക് ഈ പാത തുറന്നിരിക്കുന്നത് എന്നതും ഗൗരവത്തോടെ കാണേണ്ടതാണ്.

സെക്രട്ടറി, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.