മൂന്നു മാസം ആകാശജീവിതം; ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി മൂന്നംഗ ചൈനീസ് സംഘം ഭൂമിയില്‍ തിരിച്ചെത്തി

മൂന്നു മാസം ആകാശജീവിതം; ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി   മൂന്നംഗ ചൈനീസ് സംഘം ഭൂമിയില്‍ തിരിച്ചെത്തി

ബെയ്ജിങ്: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി മൂന്ന് ചൈനീസ് സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. ഭൂമിയില്‍നിന്ന് 380 കിലോമീറ്റര്‍ (240 മൈല്‍) ഉയരത്തിലുള്ള ചൈനയുടെ ടിയാന്‍ഹെ ബഹിരാകാശനിലയത്തിലാണ് ഇവര്‍ 90 ദിവസം താമസിച്ചിരുന്നത്.

നീ ഹെയ്ഷങ്, ലിയു ബോമിങ്, താങ് ഹൊന്‍ബോ എന്നീ മൂന്നംഗ സംഘം ഷെന്‍സൗ-12 പേടകത്തിലാണ് സഞ്ചരിച്ചത്. ദൗത്യത്തിനിടെ ഇവര്‍ മണിക്കൂറുകള്‍ നീണ്ട ബഹിരാകാശ നടത്തവും പൂര്‍ത്തിയാക്കി. ബഹിരാകാശനിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് സന്ദേശം അയക്കുകയും ചെയ്തു. ഷെന്‍സൗ 12 ബഹിരാകാശപേടകം വടക്കന്‍ മംഗോളിയയിലെ ഗോബി മരുഭൂമിയിലാണ് വെള്ളിയാഴ്ച സുരക്ഷിതമായി തിരിച്ചിറങ്ങിയത്. യാത്രക്കാരെല്ലാം പൂര്‍ണ ആരോഗ്യവാന്മാരാണ്.



ബഹിരാകാശയാത്രികര്‍ താമസിച്ചിരുന്ന ബഹിരാകാശ നിലയത്തിലെ പ്രധാന മൊഡ്യൂളില്‍ ഓരോരുത്തര്‍ക്കും വെവ്വേറെ താമസസ്ഥലങ്ങളും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രെഡ്മിലും സൈക്കിളും ഉള്‍ക്കൊള്ളുന്ന ബഹിരാകാശ ജിമ്മും ഉണ്ടായിരുന്നുവെന്ന് ചൈനീസ് എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


ചൈനീസ് ബഹിരാകാശയാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍

ബഹിരാകാശവാഹനം നിലത്തിറങ്ങിയശേഷം സഞ്ചാരികള്‍ 45 മിനിറ്റോളം പേടകത്തില്‍തന്നെ ചെലവഴിച്ചു. ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാണിത്. ജൂണ്‍ ഏഴിനാണ് മൂവരും യാത്ര പുറപ്പെട്ടത്. അന്താരാഷ്ട്ര രാജ്യങ്ങള്‍ അവഗണിച്ചതോടെയാണ് ചൈന സ്വന്തമായി ബഹിരാകാശനിലയം തുടങ്ങിയത്. 2019-ല്‍, ചന്ദ്രന്റെ വിദൂര ഭാഗത്തേക്ക് പേടകം അയച്ച ആദ്യ രാജ്യമായി ചൈന മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.