ലോകമെമ്പാടുമുള്ള വിശ്വാസ പരിശീലകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ

ലോകമെമ്പാടുമുള്ള വിശ്വാസ പരിശീലകര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ

റോം: ലോകമെമ്പാടുമുള്ള വിശ്വാസ പരിശീലകര്‍ക്ക് വ്യക്തിപരമായി നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ ട്വീറ്റ് ചെയ്തു. 'ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസ പരിശീലകര്‍ക്ക് എന്റെ വ്യക്തിപരമായ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രാര്‍ത്ഥനയും അപ്പസ്‌തോലിക അനുഗ്രഹവും നിങ്ങളോടൊപ്പമുണ്ട്'.


വിശ്വാസ പരിശീലനത്തിന്റെ ചുമതല വഹിക്കുന്ന യൂറോപ്യന്‍ ബിഷപ്പുമാരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് പരിശുദ്ധ പിതാവിന്റെ ഈ പരാമര്‍ശം. വിശ്വാസ പരിശീലകര്‍ പ്രേഷിതരായ ശിഷ്യന്മാര്‍ എന്നാണ് വിളിക്കപ്പെടുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. തന്റെ വ്യക്തിപരമായ വിശ്വാസ ജീവിതത്തില്‍ വിശ്വാസ പരിശീലകര്‍ വഹിച്ച സുപ്രധാന പങ്കും അദ്ദേഹം അനുസ്മരിച്ചു. ആദ്യ കുര്‍ബാനയ്ക്ക് തന്നെ ഒരുക്കിയ രണ്ട് വിശ്വാസ പരിശീലകര്‍ തന്റെ ജീവിതത്തില്‍ സുപ്രധാന മാറ്റം വരുത്തിയെന്ന് അദ്ദേഹം ഓര്‍മിച്ചു.

വിശ്വാസ പരിശീലകര്‍ സഭയില്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പ 2021 മേയ് 11-ന് 'ആന്റിക്വാം മിനിസ്റ്റീരിയം' എന്ന ഒരു മോട്ടു പ്രൊപ്രിയോയിലൂടെ കാറ്റക്കിസം മിനിസ്ട്രി സ്ഥാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.