ദുബായ്: ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ രണ്ടാം പകുതിക്ക് ഇന്ന് ദുബായില്‍ തുടക്കം. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുളള മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ യുഎഇ സമയം വൈകീട്ട് ആറുമണിക്ക് തുടങ്ങും. വാക്സിനെടുത്ത കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയില്‍ മെയ് രണ്ടിനാണ് ഐപിഎല്‍ മത്സരങ്ങള്‍ നിർത്തിവച്ചത്. ഇന്ന് ചെന്നൈയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ അത് ഐപിഎല്‍ ചരിത്രത്തിലെ വേറിട്ട ഏടായി. പോയിന്‍റ് പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനത്തും മുംബൈ നാലാമതുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.