അബുദാബി: മുൻസോവിയറ്റ് റിപ്പബ്ലിക്കായ ജോർജിയയിൽ നിന്നുമുള്ള കാര്‍ഷിക - ഭക്ഷ്യ മേഖലകളിലെ സാധ്യതകള്‍ തേടി ലുലു ഗ്രൂപ്പ്.യു.എ.ഇ. യിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ജോർജ്ജിയയുടെ സാമ്പത്തിക -സുസ്ഥിര വികസന വകുപ്പ് മന്ത്രി നതിയ ടുർനാവയുമായി അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ.യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്.
കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ജോർജിയയിൽ കാർഷികോത്പന്നങ്ങൾക്ക് വൻകയറ്റുമതി സാധ്യതകളാണുള്ളതെന്ന് ജോർജിയൻ മന്ത്രി സൂചിപ്പിച്ചു. ജോർജ്ജിയയിൽ നിന്നുമുള്ള ഭക്ഷ- ഭക്ഷ്യേതര ഉലപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിക്ഷേപകർക്ക് എല്ലാ സഹായ സഹകരണങ്ങളും നൽകുമെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു.
അബുദാബിയിലെ ലുലു ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ജോർജ്ജിയ സാമ്പത്തിക വകുപ്പ് സഹമന്ത്രി ഗെന്നഡി അർവേലാസ്, യു.എ.ഇ.യിലെ ജോർജ്ജിയൻ സ്ഥാനപതി പാത്ത കലന്ധാസ്, ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവാല, ചീഫ് ഓപ്പറേഷൻസ് ഓഫിസർ സലീം വി.എ. എന്നിവരും സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.