തിരുവനന്തപുരം: കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകള്‍ മീന്‍വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത് പരിഗണക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി ബസുകള്‍ മാലിന്യ നീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കം മുന്‍പേ നടത്തിയിരുന്നു. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാല്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരായി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതേപ്പറ്റി അറിയില്ലെന്ന നിലപാടിലാണ് മന്ത്രി. തെറ്റിദ്ധാരണയുണ്ടെങ്കില്‍ നീക്കുമെന്ന പറഞ്ഞ മന്ത്രി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ജീവനക്കാരും യൂണിയനുകള്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി.
ഡ്രൈവര്‍മാര്‍ മാലിന്യം നീക്കേണ്ടതില്ലെന്നും വാഹനം ഓടിച്ചാല്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. മീന്‍ വില്‍ക്കുന്ന സ്ത്രീകള്‍ അടുത്തകാലത്ത് നേരിട്ട ചില ദുരനുഭവങ്ങള്‍ കണക്കിലെടുത്താണ് ഫിഷറീസ് വകുപ്പുമായി സഹകരിച്ച് മീന്‍ വില്‍പനയ്ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ പരിഗണിക്കുന്നത്. അതാത് ഡിപ്പോകളിലായിരിക്കും മീന്‍വില്‍പനയ്ക്ക് സൗകര്യമൊരുക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.