ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: അന്വേഷണവും മുന്‍കരുതലും വേണമെന്ന് കത്തോലിക്ക സഭ

 ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്: അന്വേഷണവും മുന്‍കരുതലും വേണമെന്ന് കത്തോലിക്ക സഭ

കൊളംബോ: രാജ്യത്ത് വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന പ്രമുഖ  ബുദ്ധ സന്യാസി ഗലഗോഡാ അത്തേയുടെ മുന്നറിയിപ്പ് ശ്രീലങ്കയില്‍ ചര്‍ച്ചയാകുന്നു.

സെപ്റ്റംബര്‍ 13ന് സംപ്രേക്ഷണം ചെയ്ത ഒരു ടെലിവിഷന്‍ ടോക്ക് ഷോയിലാണ് ബുദ്ധസന്യാസി ഭീകരാക്രമണത്തെ കുറിച്ച് വിവരങ്ങള്‍ ഉണ്ടെന്നും ആക്രമണം നടത്താന്‍ ആഗ്രഹിക്കുന്ന സമൂഹങ്ങള്‍ രാജ്യത്തുണ്ടെന്നും വ്യക്തമാക്കിയത്. ദേശീയ ബുദ്ധ സംഘടനയായ ബോഡു ബാല സേനയുടെ പ്രമുഖ വക്താവായ ഇദ്ദേഹം ഇക്കാര്യം പ്രസിഡണ്ട് ഗോട്ട ബയാ രാജപക്‌സയെയും ഇന്‍സ്‌പെക്ടര്‍ ജനറലിനെയും അറിയിച്ചതായും പറഞ്ഞിരുന്നു.

2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ഞായറാഴ്ച രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ബുദ്ധ സന്യാസിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് ശ്രീലങ്കയിലെ കത്തോലിക്ക സഭ ആവശ്യപ്പെട്ടു. മുന്നറിയിപ്പ് പരിഗണിച്ച് പുതിയ ആക്രമണം തടയുന്നതിനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടി വേണമെന്നും സഭ ആവശ്യപ്പെട്ടു.

2019 ഈസ്റ്റര്‍ ഞായറിലുണ്ടായ ആക്രമണത്തെക്കുറിച്ച് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് തടയാന്‍ വേണ്ട മുന്‍കരുതലുകളൊന്നും എടുത്തില്ല. അത്തരം ഒരു ആക്രമണം ആവര്‍ത്തിക്കുമോ എന്ന് അറിയില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കും എന്ന തങ്ങളുടെ ഭയവും സംശയവും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളില്‍ 269 നിരപരാധികളും എട്ടു ചാവേറുകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള

ശ്രീലങ്കയിലെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാ അത്ത് ആണെന്നു സ്ഥിരീകരിച്ചു. പക്ഷേ കേസിന്റെ മുന്നോട്ടുള്ള നാള്‍ വഴികളില്‍ യഥാര്‍ത്ഥ പ്രതികളില്‍ നിന്ന് വിഷയം തിരിച്ചു വിടുകയാണെന്നും അന്വേഷണത്തില്‍ മെല്ലപ്പോക്ക് നയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലങ്കന്‍ കത്തോലിക്കാ സഭ ശക്തമായി രംഗത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.