വാക്സിന്‍ വിരോധം വിനയായി; ബ്രസീല്‍ പ്രസിഡന്റിനെ അകത്തു കയറ്റാതെ ന്യൂയോര്‍ക്ക് റസ്റ്ററന്റ്

 വാക്സിന്‍ വിരോധം വിനയായി; ബ്രസീല്‍ പ്രസിഡന്റിനെ അകത്തു കയറ്റാതെ ന്യൂയോര്‍ക്ക് റസ്റ്ററന്റ്


വാഷിംഗ്ടണ്‍ :കോവിഡ് വാക്സിന്‍ എടുക്കാതെ ഭക്ഷണം കഴിക്കാനെത്തിയ ബ്രസീല്‍ പ്രസിഡന്റിനെ അകത്ത് പ്രവേശിപ്പിക്കാതെ ന്യൂയോര്‍ക്ക് സിറ്റിയിലെ റസ്റ്ററന്റ് അധികൃതര്‍. റസ്റ്ററന്റിലേക്ക് പ്രവേശനം വിലക്കിയതോടെ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ പുറത്ത് നിന്ന് പിസ കഴിച്ചു. ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.

ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ബോള്‍സനാരോ ന്യൂയോര്‍ക്കിലെത്തിയത്. കൊറോണ വാക്സിന്‍ സ്വീകരിക്കില്ലെന്നാണ് ബോള്‍സനാരോയുടെ നേരത്തെ മുതലുള്ള നിലപാട്. കൊറോണയെ പ്രതിരോധിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ന്യൂയോര്‍ക്കിലെത്തിയത്.

റസ്റ്ററന്റിന് പുറത്ത് നിന്ന് പ്രസിഡന്റ് പിസ കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്യാബിനെറ്റിലെ രണ്ട് മന്ത്രിമാരാണ് പുറത്തുവിട്ടത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന എല്ലാ നേതാക്കളും വാക്സിന്‍ സ്വീകരിക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെയാണ് ബോള്‍സനാരോ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.