വാഷിംഗ്ടണ്‍: കര്‍ക്കശ നയതന്ത്രത്തിന്റെ പുതുയുഗം തുറക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനില്‍ നിന്നുള്ള യു.എസ് സേനാപിന്മാറ്റം പരാമര്‍ശിച്ചായിരുന്നു ബൈഡന്റെ പ്രതികരണം. എല്ലാവരുടേയും കൂട്ടായ നല്ല ഭാവിക്കായി തങ്ങളുടെ സഹായ സഹകരണം സമയവും ചിലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃത്യവും കര്‍ക്കശവുമായ പുതിയ നയതന്ത്ര ശൈലി അമേരിക്ക സ്വീകരിക്കാനാഗ്രഹിക്കുന്നു. സൈനിക ശക്തി പ്രയോഗിക്കേണ്ട ഇടത്ത് അതിന് മടിക്കില്ലെന്നും എന്നാല്‍ ഏറ്റവും അവസാന മാര്‍ഗമെന്ന നിലയിലാണ് അതിനെ കാണാനാഗ്രഹിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങള്‍ മാത്രമേ ഏറ്റെടുക്കൂവെന്നും ഇതിനായി അമേരിക്കന്‍ പൗരന്മാരുടേയും സംഖ്യകക്ഷികളുടേയും പിന്തുണ ഉറപ്പു വരുത്തുമെന്നും ബൈഡന്‍ വ്യക്തമാക്കി. ബോംബുകളും ബുള്ളറ്റുകളും കൊണ്ട് കോവിഡ് വകഭേദങ്ങളെ തുരത്താനാവില്ലെന്നും അതിന് ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. ലോകരാജ്യങ്ങളെ പ്രാദേശികമായി ഭിന്നിപ്പിക്കാനോ പുതിയ ശീതയുദ്ധങ്ങള്‍ക്കോ യു.എസിന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.