ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ, കെ എം റോയ് അനുസ്മരണം നടത്തി

ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ, കെ എം റോയ്  അനുസ്മരണം നടത്തി

ദുബായ്: ദുബായിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മുടെ നേതൃത്വത്തില്‍ മുതിർന്ന മാധ്യമപ്രവ‍ർത്തകന്‍ കെ എം റോയ് അനുസ്മരണം നടന്നു. സംഘടനാ ബോധമുളള മാധ്യമപ്രവർത്തകനായിരുന്നു കെ എം റോയ് എന്ന് ഐഎംഎഫ് കോ‍ർഡിനേറ്റ‍‍ർ രാജുമാത്യു അനുസ്മരിച്ചു. മാധ്യമ മേഖലയില്‍ തൊഴിലാളികള്‍ക്കായി ശബ്ദം ഉയർത്തിയ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് ജലീല്‍ പട്ടാമ്പി പറഞ്ഞു. മനുഷ്യത്വത്തത്തോട് ചേർന്ന് നിന്ന രചനകളായിരുന്നു അദ്ദേഹത്തിന്‍റേതെന്ന് എംസിഎ നാസർ അനുസ്മരിച്ചു.

മൗനപ്രാ‍ർത്ഥനയോടെയാണ് അനുസ്മരണയോഗം തുടങ്ങിയത്. മംഗളത്തിലെ ഇരുളും വെളിച്ചവുമെന്ന പംക്തിയിലൂടെ ചെറിയ കാലം മുതല്‍ തന്നെ കെ എം മാത്യുവെന്ന മാധ്യമപ്രവർത്തകനെ വായിച്ചു ശീലിച്ചവരാണ് നമ്മില്‍ പലരുമെന്ന് ഭാസ്ക‍ർ രാജ് പറഞ്ഞു. അധ്യാപകനെന്ന രീതിയിലാണ് താന്‍ അദ്ദേഹത്തെ ഓർക്കുന്നതെന്നും മനുഷ്യത്വപരമായ വാ‍ർത്തകളെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് അദ്ദേഹത്തില്‍ നിന്നാണെന്നും കെഎം അബ്ബാസ് പറഞ്ഞു. 2001 മുതല്‍ തുടങ്ങിയ ബന്ധമാണെന്നും 2021 വരെ അത് തുട‍ർന്നുവെന്നും എല്‍വിസ് ചുമ്മാർ പറഞ്ഞു. മാധ്യമപ്രവർത്തനത്തിന് പൊതുമുഖം സമ്മാനിച്ച വ്യക്തിയായിരുന്നു കെ എം റോയ് എന്ന് എന്‍എഎം ജാഫർ ഓ‍ർമ്മിച്ചു.


നിക്ഷപക്ഷ മാധ്യമപ്രവർത്തനം ചോദ്യമായി ഉയരുന്ന ഇക്കാലത്ത്, പൊതുവായ കാര്യങ്ങളില്‍ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞ മാധ്യമപ്രവർത്തകനായിരുന്നു കെഎം റോയ് എന്ന് സാദിഖ് കാവില്‍ അനുസ്മരിച്ചു. ഇരുളും വെളിച്ചവുമെന്ന അദ്ദേഹത്തിന്‍റെ പംക്തി സമൂഹത്തിലെ സാധാരണക്കാർക്കിടയില്‍ അവഗണിക്കാനാകാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് റോയ് റാഫേല്‍ അനുസ്മരിച്ചു.

കൃത്യമായ അഭിപ്രായവും പക്ഷവും പറഞ്ഞ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് കെ ആർ അരുണ്‍ കുമാർ പറഞ്ഞു. കെ എം റോയ് എന്ന അധ്യാപകന്‍റെ ക്ലാസിലിരിക്കാന്‍ സാധിക്കാത്തതില്‍ വലിയ നഷ്ടബോധമാണ് തോന്നുന്നതെന്ന് തന്‍സി ഹാഷിർ പറഞ്ഞു. ശ്രീരാജ്, പ്രമദ്, ജസിത, ശാന്തിനി, ശിഹാബ്,ഷിന്‍സ്,ഉണ്ണികൃഷ്ണന്‍, തുടങ്ങി മാധ്യമ കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും അദ്ദേഹത്തെ അനുസ്മരിച്ചു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.