മുഖ്യമന്ത്രി തീക്കൊള്ളികൊണ്ടു തലചൊറിയുന്നു: പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് കുമ്മനം രാജശേഖരൻ

മുഖ്യമന്ത്രി തീക്കൊള്ളികൊണ്ടു തലചൊറിയുന്നു: പാലാ  ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് കുമ്മനം രാജശേഖരൻ

കൊച്ചി : സാമൂഹ്യ തിന്മകളെ എതിർക്കുന്നതിൽ മതത്തെ കൂട്ടി ചേർക്കാൻ പാടില്ല, പാലാ ബിഷപ്പ് പറഞ്ഞത് സാമൂഹ്യ വിപത്തിനെക്കുറിച്ചാണ്. അത് ചിലരുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞു അദ്ദേഹത്തെ അധിക്ഷേപിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞുകൊണ്ട് കുമ്മനം രാജശേഖരൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചു.

സീറോ മലബാർ സഭ സിനഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ബിഷപ്പ് കല്ലറങ്ങാട്ട് പ്രതികരിച്ചത് എന്ന് അദ്ദേഹം പ്രസ്താവിച്ചു.  സീറോ മലബാർ സിനഡ് 2020 ഇത് രേഖപ്പെടുത്തിയ കാര്യങ്ങളിൽ പ്രതികരിക്കാതിരുന്ന കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇപ്പോൾ വീണ്ടും ഇതേ കാര്യം മാർ കല്ലറങ്ങാട്ട് പറയുമ്പോൾ അതിലെന്താണ് തെറ്റ് പറയുന്നത്. പാലാ ബിഷപ്പ് ഒരു സാമൂഹിക വിപത്തിനെ ചൂണ്ടിക്കാണിക്കുമ്പോൾ ആ ഉത്ക്കണ്ഠ പരിഹരിക്കാം എന്ന് പറയുന്നതിന് പകരം അദ്ദേഹത്തെ കുറ്റക്കാരനാക്കി ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നത് ശരിയല്ല. സത്യം വെട്ടിത്തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നത് ശരിയല്ല. മത സൗഹാർദ്ദം തകർക്കുന്നവരായി അദ്ദേഹത്തെ മുഖ്യമന്ത്രി ചിത്രീകരിക്കുന്നത് തിരുത്തണം എന്ന് കുമ്മനം ആവശ്യപ്പെട്ടു.

തീവ്രവാദം ശക്തിപ്പെടുന്നു എന്ന് സിപിഎം തന്നെ പറഞ്ഞിട്ടുണ്ട്. അഭിമന്യുവിന്റെ കൊലപാതകം മത തീവ്രവാദികളാണ് അത് ചെയ്തത് എന്ന് എസ് ഫ് ഐ പറഞ്ഞിട്ടില്ലേ.അത് ഒരു മത വിശ്വാസികൾക്കുമെതിരല്ല. മുഖ്യമന്ത്രി നടത്തുന്നത് വർഗീയ പ്രീണനനമാണ്‌. കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്നു എന്നും തീക്കൊള്ളികൊണ്ടു തല ചൊറിയുന്ന നടപടികളാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.