അതിര്‍ത്തിയില്‍ നിന്ന് പിന്മാറില്ലെന്ന് ചൈന; മുന്നേറ്റ മേഖലകളില്‍ കൂടുതല്‍ ട്രൂപ്പ് ഷെല്‍ട്ടറുകള്‍

അതിര്‍ത്തിയില്‍ നിന്ന് പിന്മാറില്ലെന്ന് ചൈന; മുന്നേറ്റ മേഖലകളില്‍ കൂടുതല്‍ ട്രൂപ്പ് ഷെല്‍ട്ടറുകള്‍

ന്യുഡല്‍ഹി: അതിര്‍ത്തിയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ചൈന. മുന്നേറ്റ മേഖലകളില്‍ കൂടുതല്‍ ട്രൂപ്പ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുകയാണ് ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിര്‍മാണം നടന്നതായാണ് രഹസ്യാന്വേഷണ എജന്‍സികള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ എയര്‍ സ്ട്രിപ്പുകളുടെ നിര്‍മാണവും അധിവേഗത്തില്‍ ആണെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ അറിയിച്ചു.

ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു. പ്രധാന സംഘര്‍ഷ മേഖലകളില്‍ ഒന്നായ പട്രോളിംഗ് പോയിന്റ് 17 അഥവാ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചു. താല്‍ക്കാലിക നിര്‍മിതികളും ടെന്‍ഡുകളും ഇരു സൈന്യങ്ങളും പൊളിച്ചു നീക്കിയെന്നു പരസ്പരം ഉറപ്പു വരുത്തി.

2020 മെയ് മുതല്‍ മുഖാമുഖം നിന്നിരുന്ന സേനകള്‍, സ്ഥിരം തവളങ്ങളിലേക്ക് പിന്മാറി. ജൂലൈ 31ന് കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മോള്‍ഡോ മീറ്റിംഗ് പോയിന്റില്‍ ഇരുരാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച യിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിന്‍മാറ്റം. പ്രധാന സംഘര്‍ഷ പ്രദേശമായ ഗാല്‍വന്‍ താഴ്വരയില്‍ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിന്‍മാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.