തൃശൂർ: സെർവർ തകരാർ മൂലം രണ്ടുലക്ഷത്തില്‍പരം പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകള്‍ അപ്രത്യക്ഷമായി. കോവിഡ് കാലത്ത് സമർപ്പിച്ച പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകളാണ് സെർവർ പണിമുടക്കിയതിനെത്തുടർന്ന് അപ്രത്യക്ഷമായത്.
2020 ഡിസംബർ മുതൽ 2021 ജൂലായ് 21 വരെയുള്ള അപേക്ഷകളാണ് നഷ്ടമായത്. ലേണിങ് ലൈസൻസ് നേടിയശേഷം ഡ്രൈവിങ് പഠിച്ച് കഴിവ് തെളിയിക്കുന്നതിനായി സ്ലോട്ടുകൾ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളാണ് സെർവർ പ്രശ്‌നത്താൽ രേഖകൾ സഹിതം നഷ്ടമായത്.
എന്നാൽ ഇതിൽ മോട്ടോർ വാഹനവകുപ്പ് പരിഹാരം കാണാത്തതിനാൽ രണ്ടുലക്ഷത്തിലധികം പേരുടെ ഡ്രൈവിങ് ലൈസൻസ് മോഹം നീളുകയാണ്. 2021 ജൂലായ് 21ന് ശഷം ഡ്രൈവിങ് ക്ഷമതാപരിശോധനയ്ക്ക് അപേക്ഷ നൽകിയവർക്കാകട്ടെ ഇപ്പോൾ പരിശോധനയ്ക്കായുള്ള സ്ലോട്ടുകൾ കിട്ടുന്നുമുണ്ട്. ഡിസംബർ വരെയുള്ള സ്ലോട്ടുകൾ ഇതിനകം നൽകിക്കഴിഞ്ഞു. എന്നാൽ, 2020 ഡിസംബർ മുതൽ 2021 ജൂലായ് 21 വരെയുള്ള അപേക്ഷകർക്ക് സ്ലോട്ടുകൾ ഇനിയും കിട്ടിയിട്ടില്ല.
സെപ്റ്റംബർ 30-നുശേഷം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പ് പഴയ അപേക്ഷകർക്ക് നൽകുന്ന നിർദേശം. ഓരോ ശനിയാഴ്‌ചയും ഡ്രൈവിങ് ക്ഷമതാപരിശോധന നടത്താമെന്നാണ് പറയുന്നത്. ഒരുദിവസം പരമാവധി 90 പേർക്കാണ് ഒരു കേന്ദ്രത്തിൽ പരിശോധന നടത്താനാകുക.
രണ്ടുലക്ഷംപേരുടെ ഡ്രൈവിങ് ക്ഷമതാപരിശോധനയ്ക്ക് കാലമേറെയെടുക്കും. ലേണിങ് ലൈസൻസിന് പരമാവധി ആറുമാസമാണ് കാലാവധി. അതിനുശേഷം 300 രൂപ ഫീസടച്ച് വീണ്ടും പുതുക്കണം. എന്നാൽ കോവിഡിന്റെ അടുത്ത തരംഗം തുടങ്ങുകയാണെങ്കിൽ പരിശോധന വീണ്ടും വൈകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.