ന്യൂഡൽഹി: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ രാജ്യത്ത് സ്കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശം നല്‍കി ലോകാരോഗ്യ സംഘടന. സിറോ സർവ്വേ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്ന് ഡബ്യൂഎച്ച്‌ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ നിര്‍ദ്ദേശിച്ചു.
രാജ്യത്തെ പ്രതിവാര കോവിഡ് കേസുകള്‍ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി നില്‍ക്കുമ്പോഴാണ് നിര്‍ദ്ദേശം വരുന്നത്. ഡല്‍ഹിയില്‍ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ സ്കൂളുകള്‍ തുറന്നിട്ട് ഒരു മാസം പിന്നിടുന്നു. ഇതേ നയം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.
പല സംസ്ഥാനങ്ങളിലും മുതിര്‍ന്നവരെ പോലെ കുട്ടികളിലും കോവിഡ് വന്നു പോയി എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഐസിഎംആര്‍ നടത്തിയ സിറോ സർവ്വേയില്‍ ആറു മുതല്‍ ഒമ്പത് വയസുവരെയുള്ള കുട്ടികളില്‍ 57.2 ശതമാനം പേരില്‍ ആന്റി ബോഡി കണ്ടെത്തി. പതിനൊന്നിനും പതിനേഴിനും ഇടയ്ക്കുള്ളവരില്‍ ഇത് 61.6 ശതമാനാണ്. ഈ സാഹചര്യത്തില്‍ കുട്ടികളില്‍ ഇത് വന്‍തോതില്‍ പടരും എന്ന വാദത്തില്‍ അര്‍ത്ഥമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 260 പേര്‍ മരിച്ചു.നിലവില്‍ 3,03,476 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തര്‍ 3,29,02,351. ആകെ മരണം 4,46,918 . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,42,786 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതുവരെ 85,60,81,527 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.