'ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റ വകയില്‍ 70,000 കോടി വരാനുണ്ട്': മോന്‍സണ്‍ ചേര്‍ത്തല സ്വദേശിയെ പറ്റിച്ചത് 6.27 കോടി

 'ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റ വകയില്‍ 70,000 കോടി വരാനുണ്ട്': മോന്‍സണ്‍ ചേര്‍ത്തല സ്വദേശിയെ പറ്റിച്ചത് 6.27 കോടി

കൊച്ചി: ബ്രൂണെ സുല്‍ത്താന് കിരീടം വിറ്റവകയില്‍ 70,000 കോടി രൂപ കിട്ടാനുണ്ടെന്നും അതിലേക്കായി തല്‍കാലം ഫെമ പിഴ അടയ്ക്കാന്‍ കുറച്ച് പണം വേണം എന്ന് തെറ്റിദ്ധരിപ്പിച്ച് ആലപ്പുഴ സ്വദേശിയില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ 6.27 കോടി രൂപ തട്ടിയെടുത്തതായി പരാതി.

ഇതിന് വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കിയാണ് പണം തട്ടിയത്. പണം കിട്ടിയാല്‍ 100 കോടി രൂപ പലിശയില്ലാതെ വായ്പ നല്‍കാം എന്നും വാഗ്ദാനം ചെയ്തു. ബാങ്കിന്റെ രേഖകളടക്കം വിശ്വാസം വരാനായി നല്‍കിയെന്നും പരാതിക്കാരനായ ഷാജി പറഞ്ഞു.

എന്നാല്‍ പറ്റിക്കപ്പെട്ടതിനെ തുടര്‍ന്ന് തങ്ങള്‍ നല്‍കിയ പാതിക്കെതിരെ ചേര്‍ത്തല സിഐക്ക് മോന്‍സണ്‍ നല്‍കിയ പരാതിയില്‍ 25 വാഹനങ്ങള്‍ ലീസിന് നല്‍കിയ വകയില്‍ ഒരുകോടി രൂപ തങ്ങള്‍ നല്‍കിയെന്നും ബാക്കി ഏഴ് കോടി നല്‍കണമെന്നുമായിരുന്നു കേസ്. തങ്ങള്‍ പൈസ അയച്ചത് മോന്‍സന്റെ മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജിത് എന്നിവര്‍ക്കാണെന്നും അജിത് പിന്നീട് മോന്‍സണുമായി തെറ്റിപ്പിരിഞ്ഞെന്നും ഷാജി പറഞ്ഞു.

പ്രമുഖരെ ഫോണില്‍ വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും പിന്നീട് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യും. അതിന് ശേഷം ബന്ധങ്ങള്‍ കാട്ടി തട്ടിപ്പിന് ഉപയോഗിക്കുന്നു. പഴയ ഓടാത്ത ആഡംബര വാഹനങ്ങള്‍ ചെറിയ തുകയ്ക്ക് വാങ്ങി വീട്ടിന് മുന്നിലിടുക. എന്നിട്ട് ഇവ ആഢംബരത്തിന്റെ അടയാളമാക്കി ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയാണ് ഇയാളുടെ പതിവ് രീതി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.