ദുബായ്: വെള്ളിയാഴ്ച ആരംഭിക്കുന്ന എക്സ്പോ 2020ല്‍ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ നാച്യുറല്‍ റിസോഴ്‍സസ് കമ്പനികളിലൊന്നായ വേദാന്ത റിസോഴ്‍സസ് കേന്ദ്ര സര്‍ക്കാറിനൊപ്പം ചേരുന്നു.
സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പാതയിലാണ് ഇന്ത്യ. നിലവിലുള്ള 2.6 ട്രില്യന്‍ ഡോളറിന്റെ സമ്പദ്‍വ്യവസ്ഥയില്‍ നിന്ന് അഞ്ച് ട്രില്യന്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരിക്കും ദുബായ് എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയന്‍ ദൃശ്യവത്കരിക്കുന്നത്. ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്റെ ഭാഗമാണ് വേദാന്ത.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബദ്ധം ഉപയോഗപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശക്തവും വിജയകരവുമായ ബന്ധം കൂടുതല്‍ മികവുറ്റതാക്കുന്നതിനായി സാമ്പത്തിക ലക്ഷ്യങ്ങള്‍ ദൃഢീകരിക്കുന്നതിലൂടെയും മാനവ വിഭവ ശേഷി പരിപോഷിപ്പിക്കുന്നതിലൂടെയുമാണ് ഇത് സാധ്യക്കുന്നത്. 'ഇന്ത്യയില്‍ നിക്ഷേപം നടത്തുക എന്നതാണ് എന്റെ സന്ദേശം', ദുബായ് എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയനില്‍ ആദ്യ നിക്ഷേപകരിലൊരാളായ വേദാന്തയുടെ സ്ഥാപക ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ നേരത്തെ വ്യക്തമാക്കിിയിരുന്നു.
'ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള സമയമാണിത്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചൈന ആയിരുന്നത് പോലെ, അടുത്ത 25 വര്‍ഷം ലോക സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചാ യന്ത്രമായിരിക്കും ഇന്ത്യ. ഒരു വലിയ വിപണിയെന്നതിനപ്പുറം, വലിയ മാനവ വിഭവ ശേഷിയുടെ തലസ്ഥാനം കൂടിയാണ് ഇന്ത്യ. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന ശക്തമായ പരിഷ്‍കരണങ്ങളിലൂടെയുള്ള സ്വാശ്രയത്വം ഇന്ത്യയുടെ അവസരങ്ങളിലേക്കുള്ള വളര്‍ച്ചയുടെ വഴിയാണ്. സാംസ്‍കാരിക, വ്യാപാര മേഖലകളില്‍ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യയ്‍ക്കും യുഎഇക്കുമുള്ളത്. പരസ്‍പരം പങ്കുവെയ്‍ക്കാനും വാഗ്ദാനം ചെയ്യാനും ഇരു രാജ്യങ്ങള്‍ക്കും ഏറെയുണ്ട്. ഏഷ്യയെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റാനും 21-ാം നൂറ്റാണ്ടില്‍ ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്‍ക്ക് വഴി തെളിക്കാനും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ശക്തമായ സഹകരണം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
എക്സ്പോ 2020ലെ ഇന്ത്യന്‍ പവലിയനില്‍ നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അവയുടെ സാംസ്‍കാരിക പൈതൃകവും പാരമ്പര്യവും വ്യവസായ സാധ്യതകളും എക്സ്പോയില്‍ അവതരിപ്പിക്കും. രാജ്യത്തെ പ്രധാന കോര്‍പറേറ്റ് ഗ്രൂപ്പുകളും പൊതുമേഖലാ കമ്പനികളും ഇതില്‍ പങ്കാളികളാവും. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, സെലിബ്രിറ്റികള്‍ തുടങ്ങിവരെല്ലാം ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോ വേദി സന്ദര്‍ശിക്കും. നിരവധി സാംസ്‍കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.