സാമൂഹിക അകലം പാലിക്കണമെന്ന ബോർഡുകള്‍ നീക്കി; ദുബായ് സാധാരണ ജീവിതത്തിലേക്ക്

സാമൂഹിക അകലം പാലിക്കണമെന്ന ബോർഡുകള്‍ നീക്കി; ദുബായ് സാധാരണ ജീവിതത്തിലേക്ക്

ദുബായ്: പൊതു ഗതാഗതസംവിധാനങ്ങളില്‍ കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കണമെന്ന സ്റ്റിക്കറുകള്‍ മാറ്റി. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. മെട്രോ ട്രെയിനിലും സ്റ്റേഷനിലുമെല്ലാമുളള സ്റ്റിക്കറുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ കഴിഞ്ഞ ആഴ്ച തന്നെ ആരംഭിച്ചിരുന്നു.

മെട്രോ അടക്കമുളള പൊതുഗതാഗത സംവിധാനങ്ങളില്‍ അടുത്തടുത്ത് സീറ്റുകളില്‍ ഇരിക്കരുതെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്റ്റിക്കർ. ഇതും മാറ്റിയിട്ടുണ്ട്. ടാക്സികളില്‍ ഡ്രൈവർക്ക് തൊട്ടടുത്തുളള സീറ്റുകളില്‍ ഇരിക്കരുതെന്ന നിർദ്ദേശവും മാറി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദുബായിലെ ഒരു ടാക്സി ഡൈവർ പറഞ്ഞു. മെട്രോ സ്റ്റേഷനുകളിലുണ്ടായിരുന്ന സ്റ്റിക്കറുകളും മാറ്റിയിട്ടുണ്ട്.

പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്


യുഎഇയില്‍ ചൊവ്വാഴ്ച 330693 പരിശോധനകള്‍ നടത്തിയതില്‍ 277 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 329 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോ‍ർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 735457 പേർക്കാണ് ഇതുവരെ യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 727845 പേർ രോഗമുക്തി നേടി. 2094 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.