തിരുവനന്തപുരം: മലയാളി യുവാക്കളെ ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളിലേക്ക് ആകര്‍ഷിക്കുന്ന ഈജിപ്ഷ്യന്‍ മുസ്ലീം പണ്ഡിതന്റെ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.
അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. 'വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍'( Mashari al-Ashwaq Ila Masari al-Ushaaq) . എന്നാണ് പുസ്തകത്തിന്റെ പേര്.
പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുസ്ലീം പണ്ഡിതനാണ് അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മത സ്പര്‍ധ വളര്‍ത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു.
സംസ്ഥാന പൊലീസ് മോധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുസ്തകത്തെപ്പറ്റി പിആര്‍ഡി ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ആഭ്യന്തര സുരക്ഷാ ഐ.ജി ജി. സ്പര്‍ജന്‍ കുമാര്‍, ഡോ. എന്‍.കെ ജയകുമാര്‍ എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതിയുടെ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. ആരാണ് ഇതിനു പിന്നിലെന്ന് അറിവായിട്ടില്ല. പുസ്തകത്തിന്റെ ഡിജിറ്റല്‍ കോപ്പികള്‍ വാട്ട്‌സ്ആപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വേറെയും പുസ്തകങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.