കോണ്‍ഗ്രസ് നാഥനില്ലാക്കളരി; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍

കോണ്‍ഗ്രസ് നാഥനില്ലാക്കളരി; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയ്ക്ക് തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് ഇല്ലാത്തതിനാല്‍ നാഥനില്ലാ കളരിയായി കോണ്‍ഗ്രസ് മാറിയെന്ന് കപില്‍ സിബല്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതിസന്ധിക്കിടെയാണ് കപില്‍ സിബലിന്റെ പ്രതികരണം. നേതൃത്വവുമായി അടുപ്പമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നു. ശത്രുക്കളായി കണ്ടവര്‍ ഇപ്പോഴും പാര്‍ട്ടി രംഗത്തുതുടരുന്നുവെന്നും സിബല്‍ പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍മാരെ ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന രീതി ശരിയല്ല. പാര്‍ട്ടിക്കകത്ത് സംഘടാന തെരഞ്ഞെടുപ്പ് വേണം. ഇതാവശ്യപ്പെട്ടിട്ട് ഇതുവരെ നടത്തിയിട്ടില്ല. പാര്‍ട്ടിക്ക് ഇപ്പോള്‍ അധ്യക്ഷനില്ലാത്ത അവസ്ഥയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.