സർക്കാർ ഇടപെടൽ : ഉള്ളി വില കുറയുന്നു

സർക്കാർ ഇടപെടൽ : ഉള്ളി വില കുറയുന്നു

ന്യൂഡൽഹി : കഴിഞ്ഞ രണ്ടാഴ്ചയായി കുതിച്ചുയർന്ന ഉള്ളി വില കുറഞ്ഞു തുടങ്ങി .പൂഴ്ത്തിവയ്‌പ്പ് തടയാനുള്ള സർക്കാരിന്റെ സമയോചിതമായ ഇടപെടലിലാണ് ഉള്ളി വില കുറഞ്ഞത് . ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്ത വ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ ലസൽഗാവോൺ മാർക്കറ്റിൽ സർക്കാരിന്റെ കർശന പരിശോധനയെത്തുടർന്ന് കിലോയ്ക്ക് അഞ്ചു രൂപയുടെ എങ്കിലും വ്യത്യാസമാണ് ഒറ്റ ദിവസത്തിനുള്ളിൽ രേഖപ്പെടുത്തിയത് .

ഡൽഹി , മുംബൈ ,ചെന്നൈ മാർക്കറ്റുകളിലും കഴിഞ്ഞ ദിവസത്തേക്കാൾ കിലോയ്ക്ക് പത്തു രൂപയിലധികം വ്യത്യാസത്തിലാണ് ഇന്ന് മൊത്ത വ്യാപാരം നടന്നത് . ബംഗളൂരുവിലും , ഭോപ്പാലിലും കിലോയ്ക്ക് അഞ്ചു രൂപമുതൽ ആറ് രൂപവരെ വ്യത്യാസം രേഖപ്പെടുത്തി. ഇതേതുടർന്ന് കിലോയ്ക്ക് അറുപത്തിനാല് രൂപ മുതൽ എഴുപത് രൂപയ്ക്കുള്ളിൽ ആണ് കച്ചവടം നടന്നത് . കഴിഞ്ഞ ആഴ്ച ഇത് നൂറു രൂപ പിന്നിട്ടിരുന്നു.

സർക്കാരിന്റെ കർശന പരിശോധനയും , കൂടുതൽ ഉള്ളി മാർക്കറ്റിലേക്ക് എത്തിച്ചേർന്നതുമാണ് വില താരതമ്യേന കുറയാൻ ഇടയാക്കിയത് . സർക്കാർ ഔദ്യോഗിക കണക്കുകൾ അനുസരിച്ചു ലോകത്തിലെ തന്നെ ഏറ്റവും വലിയ വെജിറ്റബിൾ മാർക്കറ്റായ ഡൽഹിയിലെ ആസാദ് പൂർ മന്തി മാർക്കറ്റിൽ ഇന്ന് 1560 - ടണ്ണിൽ അധികം ലോഡ് ഉള്ളിയാണ് എത്തിയത് . വില നൂറ് പിന്നിട്ട സമയത്തു ഇത് വെറും 530 - ടണ്ണായിരുന്നു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.