മോന്‍സണെ വിശ്വസിക്കാനുള്ള കാരണം വെളിപ്പെടുത്തി നടൻ ശ്രീനിവാസന്‍

മോന്‍സണെ വിശ്വസിക്കാനുള്ള കാരണം  വെളിപ്പെടുത്തി നടൻ ശ്രീനിവാസന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് വീരൻ മാേന്‍സണ്‍ മാവുങ്കലിനെ വിശ്വസിക്കാനുള്ള കാരണം വെളിപ്പെടുത്തി നടൻ ശ്രീനിവാസന്‍. മാേന്‍സണെ കാണാന്‍ പോയത് ഡോക്ടറാണെന്ന് അറിഞ്ഞതിനാലാണെന്നും അല്ലാതെ അയാളുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന് നടന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി .

ടിപ്പുസുല്‍ത്താന്റെ സിംഹാസനം എന്ന് മോന്‍സണ്‍ പ്രചരിപ്പിച്ചിരുന്ന കസേരയില്‍ ശ്രീനിവാസന്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിചയപ്പെടുമ്പോൾ അയാള്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

'മാേന്‍സണെ പരിചയപ്പെടുത്തിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഒരു സുഹൃത്താണ്. ഡോക്ടര്‍ എന്ന് അറിഞ്ഞതോടെയാണ് കാണാന്‍ പോയത്. അന്ന് ഡോക്ടറായിരുന്നു. ഇപ്പോള്‍ ഡോക്ടറാണോ എന്നറിയില്ല. ഡോക്ടറെ കാണാന്‍ പോകുന്നതില്‍ തെറ്റില്ലല്ലോ. അവിടെയെത്തിയപ്പോള്‍ അദ്ദേഹം പുരാവസ്തുക്കളെക്കുറിച്ചൊന്നും എന്നോട് പറഞ്ഞില്ല. എന്റെ രോഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന്' നടൻ പറഞ്ഞു.

'ഹരിപ്പാടുള്ള ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ നന്നായിരിക്കും എന്നും മോന്‍സണ്‍ പറഞ്ഞു. ഡോക്ടറായതിനാല്‍ പറഞ്ഞതില്‍ വിശ്വാസം തോന്നി. ആശുപത്രിയില്‍ വിളിച്ച്‌ ഏര്‍പ്പാടാക്കിയതും മോന്‍സണാണ്. ഞാനറിയാതെ ചികിത്സയ്ക്കുള്ള പണവും ആശുപത്രിയില്‍ നല്‍കി. അതിനുശേഷം അയാളെ ഇതുവരെ കണ്ടിട്ടില്ല. മോന്‍സന്റെ വീട്ടില്‍പാേയപ്പോള്‍ അവിടെ കണ്ട ഒരു കസേരയില്‍ ഇരുന്നു. അത് ടിപ്പുവിന്റെ സിംഹാസമാണെന്നൊന്നും ആരും പറഞ്ഞില്ല. അതില്‍ ഇരുന്നപ്പോള്‍ ആരോ ഫോട്ടോ എടുത്തു. ടിപ്പുവിന്റെ സിംഹാസനത്തില്‍ ഇരുന്ന സുഖമൊന്നും എനിക്ക് കിട്ടിയില്ല' എന്നും ശ്രീനിവാസന്‍ കുട്ടിച്ചർത്തു.

മോന്‍സണെതിരെ പരാതി കൊടുത്തവരില്‍ രണ്ടുപേര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്. ഒരാള്‍ സ്വന്തം അമ്മാവന്റെ കോടികളാണ് പറ്റിച്ചത്. പണത്തിന് അത്യാര്‍ത്തിയുളളവരല്ലാതെ ആരും ചതിയില്‍ പെട്ടിട്ടില്ല. പത്തുകോടി കാെടുത്ത് 50 കോടി അടിച്ചുമാറ്റാനുളള അത്യാര്‍ത്തിയാണ് . സിനിമയെടുക്കാന്‍ തന്റെ സുഹൃത്തിന് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്ത്തുവെന്നു ശ്രീനിവാസന്‍ വെളിപ്പെടുത്തി.

സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ക്കൊപ്പമുള്ള മാേന്‍സന്റെ നിരവധി ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പ്രമുഖ വ്യക്തികളെ വീട്ടിലേക്ക് ക്ഷിച്ചുവരുത്തി ചിത്രമെടുത്തത് തട്ടിപ്പിന് മറയാക്കാനാണെന്നാണ് പൊലീസ് സംശയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.