'പ്രത്യാശയുടെ കൂദാശ': വെബിനാര്‍ ഇന്ന് രാത്രി 8.30 മുതല്‍

'പ്രത്യാശയുടെ കൂദാശ': വെബിനാര്‍ ഇന്ന് രാത്രി 8.30 മുതല്‍


തലശേരി: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെപ്റ്റംബര്‍ അഞ്ചു മുതല്‍ 12 വരെ നടന്ന 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അവലോകനം ചെയ്തുകൊണ്ട് 'പ്രത്യാശയുടെ കൂദാശ' എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടും സീന്യൂസ് ലൈവ് വാര്‍ത്താ പോര്‍ട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാര്‍ തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടോം ഓലിക്കരോട്ട് വിഷയം അവതരിപ്പിക്കും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെയാണ് പരിപാടി.

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തും. തലശേരി അതിരൂപതാ സഹായ മെത്രാനും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഭാരത സഭയെ പ്രതിനിധികരിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്ത മാര്‍ ജോസഫ് പാംപ്ലാനി 'ദിവ്യകാരുണ്യം പ്രത്യാശയുടെ കൂദാശ' എന്ന വിഷയത്തെ ആസ്പദമായി സംസാരിക്കും.

തലശേരി അതിരൂപതാ ബൈബിള്‍ അപ്പസ്റ്റൊലേറ്റ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ സ്വാഗതവും തലശേരി അതിരൂപതാ കാറ്റിക്കിസം ഡയറക്ടര്‍ ഡോ. ജേക്കബ് വെണ്ണായപ്പിള്ളില്‍ നന്ദിയും പറയും. സീന്യൂസ് എഡിറ്റര്‍ ജോ കാവാലമാണ് വെബിനാര്‍ മോഡറേറ്റര്‍.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.