തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പുതിയ നിയമ ഭേഗതിയോടെ ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കാനാണ് ശ്രമം. അടുത്ത നിയമസഭാ സമ്മേളനത്തിന് ശേഷം ഓര്‍ഡിനന്‍സ് കൊണ്ടു വരാനാണ് സര്‍ക്കാര്‍ നീക്കം.
പൊതു പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ രാജി അനിവാര്യമാക്കുന്ന പതിനാലാം വകുപ്പില്‍ കാതലായ മാറ്റം വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാന്‍ സംഘടനയാണ് ലോകായുക്ത. നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിര്‍മാര്‍ജ്ജന സംവിധാനം. കേരളത്തില്‍ ലോകായുക്ത നിലവില്‍ വരുന്നത് 1998 നവംബര്‍ 15നാണ്. ഒരു ലോകായുക്ത രണ്ട് ഉപ ലോകായുക്തമാര്‍ എന്നിവരടങ്ങിയതാണ് ഈ സംവിധാനം.
ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് അഴിമതി, സ്വജനപക്ഷപാതം, മനപൂര്‍വം മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികള്‍, വ്യക്തിപരമായോ മറ്റുള്ളവര്‍ക്കോ നേട്ടമുണ്ടാക്കാന്‍ വേണ്ടി വ്യവസ്ഥാപിത താല്‍പര്യത്തോടെയുള്ള നടപടികള്‍, മനപൂര്‍വം നടപടികള്‍ താമസിപ്പിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം. സംസ്ഥാനത്തെ മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരും. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ലോകായുക്തയുടെ വായടപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.