ഒറ്റക്കല്ല കൂട്ടിന് ഇനി ആസ്ട്രോയുണ്ട് ; കൂട്ടുകൂടാനും ജോലിയിൽ സഹായിക്കാനും റോബോട്ടുമായി ആമസോൺ

ഒറ്റക്കല്ല കൂട്ടിന്  ഇനി ആസ്ട്രോയുണ്ട് ; കൂട്ടുകൂടാനും ജോലിയിൽ സഹായിക്കാനും  റോബോട്ടുമായി ആമസോൺ

വീട്ടുജോലികൾ ചെയ്യാനും കാവൽക്കാരനായി ഉപയോഗിക്കാനും സഹായകമായ റോബോട്ടിനെ അവതരിപ്പിച്ച് ആമസോൺ. ആസ്ട്രോ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. വീടുകളിൽ ഓമനിച്ചു വളർത്തുന്ന വളർത്തുനായകളെ ഓർമിപ്പിക്കുന്ന രൂപമാണ് റോബോട്ടിന്. 999.99 ഡോളറാണ് ഇതിന്റെ വില. ഇത് ഏകദേശം 74,127 രൂപയോളം വരും.

ആമസോൺ സർവീസസ് ആന്റ് ഡിവൈസസ് സീനിയർ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപ് ആണ് പുതിയ റോബോട്ടിനെ പരിചയപ്പെടുത്തിയത്. "ആസ്ട്രോ ജോയിൻ മീ ഓൺ സ്റ്റേജ് " എന്ന നിർദേശം നൽകുന്നതോടെ ആസ്ട്രോം അനുസരണയോടെ ഉടമസ്ഥന്റെ അടുത്തേക്ക് വരും.

ദൂരെ നിന്ന് വീട്ടിലെ ഓരോ കാര്യങ്ങളും പരിശോധിക്കാൻ ഈ റോബോട്ട് സഹായിക്കും. ഒരു ഡിജിറ്റൽ സക്രീൻ ആണ് ഈ ആസ്ട്രോയുടെ മുഖം. ഇതിൽ രണ്ട് കണ്ണുകൾ കാണാം. നിർദേശങ്ങൾ നൽകാനും ജോലികൾ ഏൽപിക്കാനുമെല്ലാം ഈ സ്ക്രീൻ ഉപയോഗിക്കാം. റോബോട്ടിന്റെ വലിപ്പം കുറവാണെങ്കിലും അതിനേക്കാൾ ഉയരമുള്ള വസ്തുക്കളെ നിരീക്ഷിക്കാനായി ഒരു പെരിസ്കോപ്പ് ക്യാമറയും ഇതിനുണ്ട്.

അടുക്കളയിലെ ഗ്യാസ് സ്റ്റൗവ് ഓഫ് ചെയ്തിട്ടുണ്ടോ, ടിവി ഓൺ ആണോ, സ്വിച്ച് ഓഫ് ആണോ തുടങ്ങി വീട്ടിലെ ഉയരത്തിലുള്ള വസ്തുക്കൾ കാണാനും മറ്റും പെരിസ്കോപ് ക്യാമറ പ്രയോജനപ്പെടുത്താം. വീട്ടിലെ വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനും. താക്കോലോ, പേഴ്സോ മറന്നുപോയാൽ അത് വീട്ടിൽ തന്നെ ഉണ്ടോ എന്ന് പരിശോധിക്കാനുമെല്ലാം ഈ റോബോട്ട് സഹായിക്കും.

ഒരു സ്മാർട് ഡിസ്പ്ലേയുടെ പ്രയോജനങ്ങളെല്ലാം ഈ റോബോട്ടിൽ ലഭിക്കും. നമ്മൾ ഒരു ടിവി സീരിയൽ കാണുകയാണെന്നിരിക്കട്ടെ. വീടിനുള്ളിൽ നമ്മൾ നടക്കുന്നയിടത്തേക്കെല്ലാം ഇത് നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കും. അതായത് നടന്നുകൊണ്ട് സീരിയൽ ആസ്വദിക്കാനാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.