കശുവണ്ടിപ്പരിപ്പിന് ഇനി വലുപ്പം കൂടും; സങ്കരയിനം ജംബോ കശുമാവിൻ തൈ വിപണിയിലേക്ക്

കശുവണ്ടിപ്പരിപ്പിന് ഇനി വലുപ്പം കൂടും; സങ്കരയിനം ജംബോ കശുമാവിൻ തൈ വിപണിയിലേക്ക്

കശുവണ്ടി കർഷകർക്കും വ്യവസായികൾക്കും കൃഷിയിൽ ലാഭം കൊയ്യാൻ സഹായിക്കുന്ന സങ്കരയിനം ജംബോ കശുമാവിൻ തൈ വിപണിയിലേക്ക്. സാധാരണ കശുവണ്ടി 160 എണ്ണമാണ് ഒരു കിലോയ്ക്ക് വേണ്ടിവരുന്നത്. എന്നാൽ ജംബോ ഇനത്തിലെ കശുവണ്ടിക്ക് വലിപ്പം കൂടുതലായതിനാൽ കുറഞ്ഞ എണ്ണം മതിയാകും എന്നതാണ് ജംബോ കശുമാവിൻ തൈയുടെ പ്രത്യേകത.

ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിന് (ഐ.സി.എ.ആർ.) കീഴിൽ കർണാടകയിലെ പുത്തൂരിൽ പ്രവർത്തിക്കുന്ന കശുവണ്ടി ഗവേഷണ ഡയറക്ടറേറ്റിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ജെ. ദിനകര അഡിഗയുടെ നേതൃത്വത്തിലാണ് പുതിയ ഇനം വികസിപ്പിച്ചിരിക്കുന്നത്. ഗവേഷണ കേന്ദ്രം നേത്രാവതിപ്പുഴയോരത്തായതിനാൽ നേത്രാ ജംബോ-1 (എച്ച്-126) എന്നാണ് പുതിയ സങ്കരയിനത്തിന്റെ പേര്.

കുറഞ്ഞ മനുഷ്യാധ്വാനം കൊണ്ട് മികച്ച ഉൽപ്പന്നം വിപണിയിൽ എത്തിച്ച് നല്ല വില നേടാൻ കർഷകർക്ക് കഴിയും. കശുവണ്ടിയുടെ വലുപ്പക്കൂടുതൽ കർഷകർക്ക് പത്തു ശതമാനം വരെ അധിക വില ലഭ്യമാക്കും. ഓരോ ടണ്ണിലും ജംബോ കർഷകന് 26,000 രൂപ അധിക വരുമാനം ലഭ്യമാക്കാനാകുമെന്ന് ദിനകര അഡിഗ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.