പെർത്ത് : പെർത്ത് മലയാളികളെ ദുഖത്തിലാഴ്ത്തി അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബേബിച്ചൻ വർഗീസിന്(51) നാളെ ജൂൺ 18ന് പെർത്ത് സമൂഹം വിടചൊല്ലും. പെർത്ത് ഓറഞ്ച് ഗ്രോവിലെ സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ രാവിലെ ഒമ്പത് മുതൽ പൊതുദർശനം ആരംഭിക്കും. 10 മണിക്ക് വിശുദ്ധ കുർബാനയും മൃതസംസ്കാര ശുശ്രൂഷകളും നടക്കും. തുടർന്ന് ഒരു മണിക്ക് ഫ്രീമാന്റിൽ സെമിത്തേരിയിൽ സംസ്കരിക്കും.
മരണത്തെക്കുറിച്ച് സൂചന നൽകി ഏതാനും വർഷം മുമ്പ് ബേബിച്ചൻ പങ്കിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റ് സൂഹൃത്തുക്കൾ വേദനയോടെ ഓർത്തെടത്തു. 'ഒരു ദിനം നമ്മൾ യാത്രയാകും. ചിലവുകളില്ലാത്ത യാത്ര, സീറ്റ് റിസർവ് ചെയ്യുന്നത് ഓർത്ത് വിഷമിക്കേണ്ട. അത് ഉറപ്പായും ഉണ്ട്. ഫ്ലൈറ്റ് അതിന്റെ സമയത്ത് വന്നിരിക്കും. സത്പ്രവൃത്തികൾ മാത്രമായിരിക്കും നമ്മുടെ ലഗേജ്. മനുഷ്യത്വമായിരിക്കും നമ്മുടെ പാസ്പോർട്ട്, സ്നേഹം നമ്മുടെ വിസയും. ബിസിനസ് ക്ലാസിൽ സ്വർഗത്തിലേക്ക് യാത്ര ചെയ്യാൻ പരമാവധി പരിശ്രമിക്കുക.' 2016 സെപ്റ്റംബർ 11ന് ബേബിച്ചൻ ഫെയ്സ്ബുക്കിൽ പങ്കിട്ടത് ഇങ്ങനെയാണ്. ബേബിച്ചാ, നിങ്ങൾ നിശ്ചയമായും ആ ബിസിനസ് ക്ലാസിലായിരിക്കും യാത്ര... ശാന്തിയിൽ വിശ്രമിക്കുക... എന്നിങ്ങനെയാണ് മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കൾ കമന്റുകൾ പങ്കിട്ടത്.
പെർത്ത് സെൻറ് ജോസഫ് സീറോ മലബാർ ഇടവക പാരിഷ് കൗൺസിൽ അംഗം, കാത്തോലിക് കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ്, സീന്യൂസ് ലൈവ് ഓസ്ട്രേലിയ എക്സിക്യുട്ടീവ് അംഗം, സി.എന്‍ ഗ്ലോബല്‍ മ്യൂവീസിന്റെ ആഭിമുഖ്യത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ സ്വര്‍ഗം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ തുടങ്ങി നിരവധി മേഖലകളില്‍ ബേബിച്ചന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലും ബേബിച്ചൻ സജീവ സാന്നിധ്യമായിരുന്നു. തികഞ്ഞ മനുഷ്യ സ്നേഹിയും ദാനധർമ്മിയും ഉപകാരിയുമായിരുന്നെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു.
എരുമേലി ഏന്തയാർ വളക്കമറ്റത്തിൽ റോസമ്മ ജോർജിന്റെയും പരേതനായ ചെറിയാൻ ജോർജിന്റെ (വർക്കിച്ചൻ)യും അഞ്ചുമക്കളിൽ മൂന്നാമനാണ് ബേബിച്ചൻ. ഭാര്യ ജെസ്സി ഇടുക്കി എല്ലക്കൽ അറക്കൽ കുടുംബാംഗമാണ്. എബെൽ, അനബെൽ എന്നിവർ മക്കളാണ്.
റോഷ്നി ഷാജി ( തീക്കോയി ) ഷാന്റി ജോണി ( കാഞ്ഞിരമറ്റം ), ജെയ്സമ്മ ടോമി ( ചെങ്ങളം ) സാബു വർഗീസ്, ( ഏന്തയാർ) എന്നിവർ സഹോദരങ്ങളാണ്. 2009ൽ യുകെയിലെ വെയിൽസിൽ നിന്നും പെർത്തിലേക്ക് കുടിയേറിയതാണ് ബേബിച്ചനും കുടുംബവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.