ചപ്പുചവറുകള്‍ വിറ്റ് റെയില്‍വെ നേടിയത് 227.71 കോടി

ചപ്പുചവറുകള്‍ വിറ്റ് റെയില്‍വെ നേടിയത് 227.71 കോടി

നൃൂഡല്‍ഹി: ട്രാക്കുകളിലും റെയില്‍വെ പരിസരങ്ങള്‍ക്കുമിടയില്‍ കിടക്കുന്ന ചപ്പുചവറുകള്‍ വിറ്റ് റെയില്‍വെ നേടിയത് 227.71 കോടി രൂപയുടെ അധിക വരുമാനം. സിറോ ജങ്ക് പദ്ധതിയിലൂടെയാണ് റെയില്‍വേ ഈ നേട്ടം കൈവരിച്ചത്. ഈ പദ്ധതി നടപ്പാക്കിയതിലൂടെ മറ്റ് സോണല്‍ റെയില്‍വേകളെക്കാളും മുന്നിലാണ് നോര്‍ത്തേണ്‍ റെയില്‍വേയെന്നും റെയില്‍വേ ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗല്‍ പറഞ്ഞു.

റെയില്‍വെ പരിസരങ്ങളില്‍ കിടക്കുന്ന ചപ്പുചവറുകള്‍, റയില്‍വെ ലൈനുകള്‍ക്ക് സമീപമുള്ള ടൈബാറുകള്‍ എന്നിവ അപകടങ്ങള്‍ക്ക് കാരണമാക്കും. പരിസരത്തെ വാട്ടര്‍ ടാങ്കിന് ഉള്‍പ്പെടെ ഇവ ഭീഷണിയായ സാഹചര്യത്തിലാണ് ഇത്തരത്തിലുളള മാലിന്യങ്ങള്‍ വില്‍ക്കുകയും അതില്‍ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്തത്.

റെയില്‍വെ നിര്‍മ്മാണത്തിന് ശേഷം ബാക്കി വന്ന വസ്തുകള്‍ ഉള്‍പ്പെടെയാണ് വിറ്റത്. ആ സ്ഥലങ്ങളല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുമാനം കണ്ടെത്തുക എന്ന് ഉദ്ദേശതോടെയാണ് റെയില്‍വേയുടെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.