'താലിബാന്‍ പോലും യഥേഷ്ടം ട്വീറ്റ് ചെയ്യുന്നു'; തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുന:സ്ഥാപിക്കാന്‍ ട്രംപ് കോടതിയില്‍

  'താലിബാന്‍ പോലും യഥേഷ്ടം ട്വീറ്റ് ചെയ്യുന്നു'; തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുന:സ്ഥാപിക്കാന്‍ ട്രംപ് കോടതിയില്‍

'വാഷിംഗ്ടണ്‍: താലിബാന്‍ പോലും ട്വിറ്റര്‍ യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചിട്ടിരിക്കുന്നത് കടുത്ത മര്യാദ കേടെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ട്വിറ്റര്‍ അക്കൗണ്ട് പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ട്രംപ് കോടതിയെ സമീപിച്ചു.

അക്കൗണ്ട് പുന;സ്ഥാപിക്കാന്‍ കമ്പനിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ട്രംപ് ഫ്‌ളോറിഡയിലെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ട്രംപ് ഹര്‍ജിയില്‍ ആരോപിച്ചു.

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഎസിലെ കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ ട്രംപ് അനുകൂലികള്‍ കടുത്ത ആക്രമണം അഴിച്ച് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹമാദ്ധ്യമങ്ങള്‍ മരവിപ്പിച്ചത്. ആക്രമണത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു വിലക്ക്.

കഴിഞ്ഞ ജൂലൈയില്‍ ട്വിറ്റര്‍,ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയ്ക്കെതിരെ ട്രംപ് കേസ് കൊടുത്തിരുന്നു.തനിക്കെതിരെ എടുത്ത നടപടി നിയമവിരുദ്ധമാണെന്നും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വിലക്കെന്നും ആരോപിച്ചാണ് ട്രംപ് കേസ് കൊടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.